Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഹൻ ഭാഗവത് ഇന്നുമുതൽ നാലു ദിവസം കേരളത്തിൽ; പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും

text_fields
bookmark_border
mohan bhagwat
cancel

തിരുവനന്തപുരം: ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് ഇന്ന് കേരളത്തിലെത്തും. നാലു ദിവസം സംസ്ഥാനത്ത് വിവിധ പരിപാടികളിൽ പ​ങ്കെടുക്കും. വ്യത്യസ്ത മേഖലയിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.

ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തും. തുടർന്ന് കൊല്ലം അമൃതപുരിയിലെത്തി അമൃതാനന്ദമയിയെ സന്ദർശിക്കും. രാത്രി ആർഎസ്എസ് പ്രാന്ത കാര്യാലയത്തിലെത്തുന്ന ഭാഗവത് നാളെ രാവിലെ 8 മണിക്ക് തൃശ്ശൂർ ശങ്കരമഠത്തിൽ പോകും. 16,17,18 തിയതികളിൽ തൃശ്ശൂർ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.

18ന് രാവിലെ മുതൽ ഗുരുവായൂർ രാധേയം ഓഡിറ്റോറിയത്തിൽ ചേരുന്ന ആർഎസ്എസ് ബൈഠക്കിൽ പങ്കെടുക്കും. വൈകീട്ട് 5 മണിയ്‌ക്ക് ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ഗുരുവായൂർ സംഘജില്ലയിലെ ആർ.എസ്.എസ് സാംഘിക്കിൽ പങ്കെടുക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - RSS chief Mohan Bhagwat arrives in kerala for 4-day visit
Next Story