സ്കൂളിൽ ആർ.എസ്.എസ് അനുകൂല പുസ്തകവിതരണം; അധ്യാപകന് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: സർക്കാർ സ്കൂളിൽ ആർ.എസ്.എസിെൻറ വിദ്യാഭ്യാസ വിഭാഗമായ ഭാരതീയ വിദ്യാനികേതെൻറ പുസ്തകം വിതരണംചെയ്യാൻ ശ്രമിച്ച അധ്യാപകന് സസ്പെൻഷൻ. കോഴിക്കോട് കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപകൻ കെ. മുരളിയെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയതത്.
ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സമർപ്പിച്ച റിേപ്പാർട്ടിന്മേലാണ് നടപടി. പ്രധാനാധ്യാപകെൻറ അനുമതിയില്ലാതെയാണ് പുസ്തകം വിതരണംചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംസ്കൃതി ജ്ഞാനപരീക്ഷ നടത്തുന്നതിന് വേണ്ടിയാണ് പുസ്തകം വിതരണംചെയ്തത്. വർഗീയ ലക്ഷ്യങ്ങളോടെ ചരിത്രത്തെ വളച്ചൊടിക്കുന്ന രീതിയിലുള്ളതാണ് പുസ്തകമെന്നാണ് ആക്ഷേപം. ഒന്നാം സ്വാതന്ത്ര്യസമരത്തെ തള്ളിപ്പറയുന്ന രീതിയിലുള്ള പരാമർശങ്ങൾ പുസ്തകത്തിലുള്ളതായി കണ്ടെത്തിയിരുന്നു.
ഇൗ പുസ്തകം വിദ്യാർഥികളിൽ പ്രചരിപ്പിക്കാൻ ശ്രമിച്ചതിനാണ് അധ്യാപകനെതിരെ നടപടി. സംഭവം വിവാദമായതോടെ വിദ്യാർഥികളിൽനിന്ന് പുസ്തകം തിരികെവാങ്ങുകയും അധ്യാപകൻ മാപ്പെഴുതി നൽകുകയും ചെയ്തിരുന്നു. പുസ്തകം വിശദപരിശോധനക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.