Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിതാമതിലിൽ...

വനിതാമതിലിൽ പങ്കെടുത്ത്‌ മടങ്ങിയവർക്ക് നേരെയും ആർ.എസ‌്.എസ‌് ആക്രമണം

text_fields
bookmark_border
വനിതാമതിലിൽ പങ്കെടുത്ത്‌ മടങ്ങിയവർക്ക് നേരെയും ആർ.എസ‌്.എസ‌് ആക്രമണം
cancel

കാസർകോട്‌: വനിതാമതിലിൽ പങ്കെടുത്ത്‌ മടങ്ങുകയായിരുന്ന സ‌്ത്രീകൾ സഞ്ചരിച്ച ബസിനുനേരെ കുതിരപ്പാടിയിലും ബി.ജെ.പി-ആർ.എസ്‌.എസ്‌ ആക്രമണം. സംഭവത്തിൽ നാലുപേർക്ക്‌ പരിക്കേറ്റു.

ഗുരുതര പരിക്കേറ്റ കന്തലിലെ ഇസ്‌മയിലി​​​െൻറ ഭാര്യ അവ്വാബി (35), പുത്തിഗെയിലെ സരസ്വതി എന്നിവരെ മംഗളൂരുവിലും പുത്തിഗെയിലെ അമ്പുവി​​​െൻറ മകൾ ബിന്ദു (36), പെർളാടത്തെ മായിൻകുഞ്ഞിയുടെ മകൻ പി.എം. അബ്ബാസ്‌ (45) എന്നിവരെ കാസർകോട്​ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അവ്വാബിയുടെയും സരസ്വതിയുടെയും തലക്കാണ്‌ പരിക്കേറ്റത്‌. ഇരുവരെയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സീതാംഗോളിക്കടുത്ത കുതിരപ്പാടിയിലാണ്​ ആക്രമണമുണ്ടായത്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsrss attackmalayalam newswomen wallKasaragod News
News Summary - RSS Attacks Women Wall Kasarkod-Kerala News
Next Story