കല്യാണ വീട്ടില്‍കയറി വരന്‍െറ സഹോദരനെ ആര്‍.എസ്.എസുകാര്‍ വെട്ടി
text_fieldsകയ്പമംഗലം: കല്യാണ വീട്ടില്‍ കയറി ആര്‍.എസ്.എസുകാര്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ചു. വഴിയമ്പം കിഴക്ക് മലയാറ്റില്‍ ക്ഷേത്രത്തിനടുത്ത് പരത്തേഴത്ത് സഗീറിന്‍െറ മകന്‍ റാഫിക്കാണ് (29) വെട്ടേറ്റത്. നെഞ്ചില്‍ ആഴത്തിലുള്ള മുറിവേറ്റ് ഗുരുതരാവസ്ഥയിലായ റാഫിയെ ഇടപ്പള്ളി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ആക്രമണം.
റാഫിയുടെ സഹോദരനും ഡി.വൈ.എഫ്.ഐ ഭാരവാഹിയുമായ ഷെഫീഖിന്‍െറ വിവാഹമായിരുന്നു ഞായറാഴ്ച. വിവാഹത്തലേന്ന് രാത്രി സല്‍ക്കാരവും ഗാനമേളയും ഉണ്ടായിരുന്നു. ഇതുകഴിഞ്ഞ ശേഷം പുറത്തേക്കിറങ്ങിയപ്പോഴാണ് റാഫിക്ക് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരും പരിസരവാസികളുമായ സുമേഷ്, ജിനോജ്, ഉണ്ണികൃഷ്ണന്‍, പ്രശാന്ത്, സജീവ് എന്നിവര്‍ക്കെതിരെ മതിലകം പൊലീസ് കേസെടുത്തു.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. ഈ മേഖലയില്‍ ബി.ജെ.പിയും ആര്‍.എസ്.എസും സംഘര്‍ഷമുണ്ടാക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ആര്‍.എസ്.എസ് ശാഖയും ആയുധ പരിശീലനവും നടക്കുന്ന മലയാറ്റില്‍ ക്ഷേത്ര ഭാഗത്തുള്ളവരാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഈ സംഭവത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച വൈകീട്ട് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ഈ ഭാഗത്ത് പ്രതിഷേധപ്രകടനം നടത്തി. നൂറിലധികം പേര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
