Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.ഡി.പി.ഐ...

എസ്.ഡി.പി.ഐ നേതാവിനുനേരെ ആർ.എസ്.എസ് വധശ്രമം: ഗൂഢാലോചന അന്വേഷിച്ച് പൊലീസ്

text_fields
bookmark_border
rss alappuzha
cancel
camera_alt

ബി​റ്റു, ശ്രീ​നാ​ഥ്

Listen to this Article

മണ്ണഞ്ചേരി (ആലപ്പുഴ): എസ്.ഡി.പി.ഐ നേതാവും മണ്ണഞ്ചേരി പഞ്ചായത്ത്​ അംഗവുമായ നവാസ്​ നൈനക്ക്​ നേരെ വധശ്രമമുണ്ടായതിനെ തുടർന്ന്, സംഘർഷ സാധ്യത കണക്കിലെടുത്ത്​ ജില്ല പൊലീസ് മേധാവി ജി. ജയ്​ദേവിന്‍റ നേതൃത്വത്തിൽ വൻ പൊലീസ്​ സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നു. ആക്രമണത്തിന്‍റെ ഗൂഢാലോചനയും പൊലീസ്​ അന്വേഷിക്കുന്നുണ്ട്​. ഞായറാഴ്ച രാത്രിയാണ് മാരകായുധങ്ങളുമായി രണ്ട്​ ആർ.എസ്​.എസ്​ പ്രവർത്തകർ അറസ്റ്റിലായത്.

ആർ.എസ്.എസ് പ്രവർത്തകരായ മണ്ണഞ്ചേരി പുതുവൽ അമ്പനാകുളങ്ങര ബിറ്റു എന്ന (സുമേഷ്-40), മണ്ണഞ്ചേരി പൊന്നാട്​ ലക്ഷ്മിഭവൻ ശ്രീനാഥ് (33) എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ്​ അറസ്റ്റ്​ ചെയ്തത്​. ആക്രമണം തടഞ്ഞ എസ്.ഡി.പി.ഐ പ്രവർത്തകൻ നിഷാദ് പതിയാംവീടിന്‍റെ​ കൈക്ക്​ വെട്ടേറ്റിരുന്നു. കഴിഞ്ഞ ഡിസംബർ 18ന്​ എസ്​.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്.​ ഷാൻ (38) ആർ.എസ്​.എസ്​ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രദേശത്താണ്​ വീണ്ടും ആക്രമണമുണ്ടായത്​.

മണ്ണഞ്ചേരി പഞ്ചായത്ത്​ അഞ്ചാംവാർഡ്​ മെംബറും എസ്​.ഡി.പി.ഐ ആലപ്പുഴ മണ്ഡലം വൈസ്​ പ്രസിഡന്‍റുമായ നവാസ്​ നൈനയെ​യാണ്​ (40) കൊലപ്പെടുത്താൻ ശ്രമിച്ചത്​. ഒപ്പമുണ്ടായിരുന്ന നിഷാദ്​ വടിവാൾ തട്ടിമാറ്റിയ​പ്പോഴാണ്​ കൈക്ക്​ വെട്ടേറ്റത്​. ഇയാൾ മണ്ണഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.

ഞായറാഴ്ച രാത്രി 11.30ന്​ അഞ്ചാം വാർഡ്‌ അമ്പലക്കടവ് ഭാഗത്തായിരുന്നു സംഭവം. റോഡിനോട് ചേർന്ന് സംശയാസ്പദമായ രീതിയില്‍നിന്ന ആര്‍.എസ്.എസ് സംഘത്തോട് ആരാണെന്ന് ചോദിച്ചതോടെ നവാസ് നൈനയെ ഇവര്‍ വാൾ ഉപയോഗിച്ച് വെട്ടാന്‍ ശ്രമിക്കുകയായിരുന്നു. മതിലിന്റെ മറവില്‍ നിന്നിരുന്ന പ്രതികളിലൊരാളാണ് നവാസിനെ വെട്ടാന്‍ ശ്രമിച്ചത്.

ഈ സമയത്ത് നവാസിനൊപ്പമുണ്ടായിരുന്ന നിഷാദ് വെട്ട് തടയുകയായിരുന്നു. ​പ്രതികളിൽ ഒരാളായ സുമേഷിനെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപിക്കുകയായിരുന്നു. ഓടിരക്ഷ​പ്പെട്ട ശ്രീനാഥിനെ വീട്ടിൽനിന്നാണ്​ പിടികൂടിയത്​.

സംഭവശേഷം തോട്ടിൽ ഉപേക്ഷിച്ച രണ്ട്​ വടിവാളുകളും പൊലീസ്​ കണ്ടെടുത്തു. എസ്.ഡി.പി.ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്ന് പൊലീസ്​ എഫ്.ഐ.ആറില്‍ പറയുന്നു. 324, 308 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്​. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sdpirss
News Summary - RSS assassination attempt on SDPI leader: Police probe conspiracy
Next Story