Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.എസ്​.എസും...

ആർ.എസ്​.എസും ബി.ജെ.പിയും രാജ്യത്ത്​ നിശ്ശബ്ദത അടിച്ചേൽപിക്കുന്നു -രാഹുൽ ഗാന്ധി

text_fields
bookmark_border
ആർ.എസ്​.എസും ബി.ജെ.പിയും രാജ്യത്ത്​ നിശ്ശബ്ദത അടിച്ചേൽപിക്കുന്നു -രാഹുൽ ഗാന്ധി
cancel

കൊച്ചി: രാജ്യത്ത്​ ആശയപരമായ നിശ്ശബ്ദത അടിച്ചേല്‍പിക്കാനാണ് ആര്‍.എസ്.എസിന്‍റെയും ബി.ജെ.പിയുടെയും ശ്രമമെന്ന്​ ലോക്സഭ ​​​പ്രതിപക്ഷ നേതാവ്​ രാഹുൽ ഗാന്ധി. ശബ്​ദിക്കുന്ന, അഭിപ്രായങ്ങള്‍ പറയുന്ന മനുഷ്യർക്ക്​ പകരം സംഘ്​പരിവാര്‍ ആശയങ്ങള്‍ക്ക് അടിമപ്പെടുന്ന ജനതയെയാണ് അവർ ആഗ്രഹിക്കുന്നതെന്നും രാഹുൽ പറഞ്ഞു. കോൺ​ഗ്രസ്​ സ്ഥാനാർഥികളായി​ ജയിച്ച തദ്ദേശസ്ഥാപന ജനപ്രതിനിധികൾക്കായി കെ.പി.സി.സി മറൈൻ​ഡ്രൈവിൽ സംഘടിപ്പിച്ച വിജയോത്സവം മഹാപഞ്ചായത്ത് ഉദ്​ഘാടനം ചെയ്യുകയായിരുന്നു ​അദ്ദേഹം. കേരളത്തിലെ മനുഷ്യരെ നിശ്ശബ്ദരാക്കാന്‍ അവർക്ക്​ കഴിയില്ല.

തദ്ദേശ തെരഞ്ഞെടുപ്പ്​ പോലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പും അത് രാജ്യത്തോട് ഉറക്കെ വിളിച്ചുപറയും. നിശ്ശബ്ദതയുടെ സംസ്കാരത്തെ ഇവിടെ വളരാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പിൽ ​ രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി​. കെ.പി.സി.സി പ്രസിഡന്‍റ്​​​ സണ്ണി ജോസഫ്​ അധ്യക്ഷത വഹിച്ചു. പ്രതിപ​ക്ഷ നേതാവ്​ വി.ഡി. സതീശൻ, കോൺ​ഗ്രസ്​ പ്രവർത്തക സമിതി അംഗം സച്ചിൻ പൈലറ്റ്​, ​ജനറൽ സെക്രട്ടറി ദീപാദാസ്​ മുൻഷി, കെ.സി. വേണുഗോപാൽ എം.പി, വർക്കിങ്​ കമ്മിറ്റി അംഗം രമേശ്​ ചെന്നിത്തല, കർണാടക മന്ത്രി കെ.ജെ. ജോർജ്​, യു.ഡി.എഫ്​ കൺവീനർ അടൂർ പ്രകാശ്​, ശശി തരൂർ എം.പി, എം.എം. ഹസൻ, കെ. സുധാകരൻ, കെ. മുരളീധരൻ, കൊടിക്കുന്നിൽ ​സുരേഷ്​ എം.പി, ഷാനിമോൾ ഉസ്​മാൻ എന്നിവർ സംസാരിച്ചു.

ഡോ. എം. ലീലാവതി അഭിമാനത്തിന്‍റെ വലിയ ചിഹ്നം

കളമശ്ശേരി: ഡോ. എം. ലീലാവതി കേരളത്തിന്​ മാത്രമല്ല രാജ്യത്തിനാകെ അഭിമാനത്തിന്‍റെ വലിയ ചിഹ്നമാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ്​ രാഹുൽ ഗാന്ധി. കളമശ്ശേരിയിൽ പ്രഫ. എം. ലീലാവതിക്ക്​ പ്രിയദര്‍ശിനി സാഹിത്യ പുരസ്കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 98 വയസ്സുള്ള ടീച്ചർ പുലർച്ച മൂന്ന് മണിക്ക് എഴുന്നേറ്റ് എഴുതുകയും വായിക്കുകയും ചെയ്യുമെന്നും നമുക്കെല്ലാം ഊർജമാണ് അവരുടെ ജീവിതമെന്നും രാഹുൽ പറഞ്ഞു. ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള അംഗീകാരം വിലപിടിച്ചതാണെന്ന്​ പുരസ്കാരം ഏറ്റുവാങ്ങിയശേഷം പ്രഫ. എം. ലീലാവതി പറഞ്ഞു. രാഹുലും പ്രിയങ്ക ഗാന്ധിയും രാജ്യം ഭരിക്കുന്ന നാളുകൾ ഉടനുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു. അവാർഡ് തുകയായ ലക്ഷം രൂപ രാജീവ്‌ ഗാന്ധി ഫൗണ്ടേഷന് നൽകുകയാണെന്നും ടീച്ചർ ചടങ്ങിൽ പ്രഖ്യാപിച്ചു.

തിങ്കളാഴ്ച ഉച്ചക്ക്​ 1.50 ഓടെ കോൺഗ്രസ് നേതാക്കൾക്കൊപ്പം കളമശ്ശേരിയിൽ ചടങ്ങ് നടക്കുന്നിടത്ത് എത്തിയ രാഹുൽ സമീപത്തെ ലീലാവതി ടീച്ചറുടെ വീട്ടിലേക്കാണ് ആദ്യം പോയത്. പത്ത് മിനിറ്റ്​ അവരുമായി സംസാരിച്ചു. തുടർന്ന് ടീച്ചർക്കൊപ്പം വേദിയിലെത്തിയ രാഹുൽ അവരെ തിരികെ വീട്ടിലെത്തിച്ച ശേഷമാണ്​ മടങ്ങിയത്.

എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ദീപ ദാസ് മുൻഷി, കെ.പി.സി.സി. പ്രസിഡന്‍റ്​ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ്​ ചെന്നിത്തല തുടങ്ങിയ നേതാക്കളും സംബന്ധിച്ചു. പ്രിയദർശിനി പബ്ലിക്കേഷൻസ്​ വൈസ് ചെയർമാൻ അഡ്വ. പഴകുളം മധു സ്വാഗതവും നഗരസഭ ചെയർപേഴ്സൺ ജമാൽ മണക്കാടൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RSSRahul GandhiBJP
News Summary - RSS and BJP imposing silence in the country - Rahul Gandhi
Next Story