Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2023 6:40 AM GMT Updated On
date_range 19 March 2023 6:40 AM GMTകേരളത്തിലെ കോൺഗ്രസിൽ ആർ.എസ്.എസ് ഏജന്റുമാർ -മന്ത്രി മുഹമ്മദ് റിയാസ്
text_fieldsപാലക്കാട്: നിയമസഭയെയും സർക്കാരിനെയും അസ്ഥിരപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാലക്കാട് മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു മന്ത്രി.
ആർഎസ്എസ് ഏജന്റുമാർ കേരളത്തിലെ കോൺഗ്രസിൽ ഉണ്ട്. സംഘപരിവാർ അജണ്ട നടപ്പാക്കുകയാണ് പ്രതിപക്ഷം. നിയമസഭ നല്ല രീതിയിൽ പോകണം എന്നാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഒക്കെ ആഗ്രഹം. സ്പീക്കറും വളരെ നല്ല രീതിയിലാണ് സഭ മുന്നോട്ട് കൊണ്ടുപോകുന്നത്.
പ്രതിപക്ഷം സഭ തടസപ്പെടുത്താൻ വേണ്ടി മനഃപൂർവം ശ്രമിക്കുകയാണ്. കോൺഗ്രസിനെ നയിച്ചു കൊണ്ട് ആർ.എസ്. എസ് അജണ്ട നടപ്പാക്കുകയാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടണം. ഫോട്ടോ ഷൂട്ട് സമരം മാത്രമാണ് ബി.ജെ.പിക്കെതിരെ കോൺഗ്രസ് നടത്തുന്നതെന്നും റിയാസ് ആരോപിച്ചു.
Next Story