Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിലാപയാത്രക്കുശേഷം...

വിലാപയാത്രക്കുശേഷം വ്യാപക ആക്രമണം

text_fields
bookmark_border
rss-bikes
cancel

തിരുവനന്തപുരം:  കൊല്ലപ്പെട്ട ആർ.എസ്​.എസ് കാര്യവാഹക്​ രാജേഷി​​െൻറ മൃതദേഹം വഹിച്ചുള്ള വിലാപയാത്രക്ക്​ശേഷം നഗരത്തിൽ പരക്കെ ആക്രമണം. വിലാപയാത്ര കടന്നുപോയ ശ്രീകാര്യം മുതൽ ​ൈതക്കാട്​ വരെ ഭാഗങ്ങളിൽ ഇടതു സംഘടനകളുടെയും പോഷകസംഘടനകളുടെയും കൊടിമരങ്ങളും ഫ്ലക്​സ്​ ബോർഡുകളും നശിപ്പിച്ചു. പി.എം.ജിയിൽ എൻ.ജി.ഒ യൂനിയ​​െൻറ ഒാഫിസിന്​ നേരെ കല്ലേറുണ്ടായി. കെട്ടിടത്തി​​െൻറ മുൻവശത്തെ മൂന്നുപാളി ജനൽ ചില്ലുകളും തകർന്നിട്ടുണ്ട്​. കൊടികളും നശിപ്പിച്ചു. പിന്നാലെ കേരള സർവകലാശാല സ്​റ്റുഡൻറ്​സ്​ സ​െൻററിന്​ നേരെയും കല്ലേറുണ്ടായി. ഞായറാഴ്​ചയായതിനാൽ ഇവിടെ ആരുമുണ്ടായിരുന്നില്ല. യൂനിവേഴ്​സിറ്റി കോളജിനുള്ളിലേക്കും കല്ലേറുണ്ടായി. ഇവിടെ ചെറിയ സംഘർഷാവസ്ഥ ഉണ്ടായതിനെ തുടർന്ന്​ പൊലീസ്​ ഇടപെട്ടു.

യൂനിവേഴ്​സിറ്റി കോളജിന്​ മുന്നിലുണ്ടായിരുന്ന സ്​കൂട്ടർ അഗ്​നിക്കിരയാക്കി. മേട്ടുക്കടയ്​ക്ക്​ സമീപം കൊടിമരം നശിപ്പിക്കാനുളള ​ശ്രമം എതിർപക്ഷം തടഞ്ഞത്​ നേരിയ ഉന്തും തള്ളിനും ഇടയാക്കി. ഇതിനു​ പുറ​േമ,  വൈക​ീ​േട്ടാടെ പേയാട്ട്​ സി.പി.എം^ബി.ജെ.പി സംഘർഷമുണ്ടായി.  ഹർത്താലിനെ തുടർന്ന്​ ജില്ലയിൽ കെ.എസ്​.ആർ.ടി.സി ബസുകളും സ്വകാര്യബസുകളും നിരത്തിലിറങ്ങിയില്ല. ഒാ​േട്ടാകളും രാവിലെ ഏഴോടെ നിരത്ത്​ വിട്ടു. കടകൾ അടഞ്ഞുകിടന്നു​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackskerala newsmalayalam newsRss activistrss Rajesh
News Summary - Rss activist Rajesh Murder attacks again-kerala news
Next Story