സംവിധായകൻ പ്രിയനന്ദനന് നേരെ സംഘ്പരിവാർ ആക്രമണം
text_fieldsചേർപ്പ് (തൃശൂർ): സിനിമ സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ പ്രിയനന്ദനന് നേരെ സംഘ്പരിവാർ ആക്രമണം. തലയിലൂടെ ചാ ണകം കലക്കിയ വെള്ളം ഒഴിക്കുകയും മർദിക്കുകയും ചെയ്തു. കൃത്യത്തിന് ശേഷം ഒളിവിൽ പോയ ആർ.എസ്.എസ് മുൻ മുഖ്യശിക്ഷകും ബി.ജെ.പി പ്രവർത്തകനുമായ വല്ലച്ചിറ നടുവിൽവീട്ടിൽ സരോവറിനെ (26) മണിക്കൂറുകൾക്കകം പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ പ്രിയനന്ദനൻ വല്ലച്ചിറയിലെ വീടിനടുത്തുള്ള കടയിലേക്ക് പോകുേമ്പാഴായിരുന്നു ആക ്രമണം. ചാണകവെള്ളം കൊണ്ടുവന്ന പാത്രംകൊണ്ട് അക്രമി പിൻകഴുത്തിൽ മർദിക്കുകയും ചെയ്തു. ആക്രമണംകണ്ട് നാട്ടുകാ ർ ഓടിയെത്തുമ്പോഴേക്കും സരോവർ ഓടി രക്ഷപ്പെട്ടു. ചെവിക്കും കഴുത്തിനും പരിക്കേറ്റ പ്രിയനന്ദനനെ ചേർപ്പ് ഗവ. ആശുപ ത്രിയിൽ പ്രവേശിപ്പിച്ചു. സരോവറിനെതിരെ കലാപശ്രമത്തിനുൾെപ്പടെ ചേർപ്പ് പൊലീസ് കേസെടുത്തു.
സാധാരണ രാവി ലെ ഏഴരയോടെ പാല്‍ വാങ്ങാനും ചായ കുടിക്കാനുമായി പ്രിയനന്ദനന്‍ പുറത്ത് പോകാറുണ്ട്. വെള്ളിയാഴ്ച ഒമ്പതിനാണ് വീട ്ടില്‍നിന്ന് പുറത്തിറങ്ങിയത്. വീടിന് 200 മീറ്ററോളം അകലെയുള്ള കടയുടെ സമീപമെത്തിയപ്പോള്‍ കാത്തിരുന്ന അക്രമി ബ ക്കറ്റിൽ കരുതിയ ചാണകവെള്ളം ഒഴിക്കുകയായിരുന്നു. ‘അയ്യപ്പനെ പറയാൻ നീ ആരാടാ’എന്ന് ആക്രോശിച്ചതായി പ്രിയനന്ദന ൻ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. ഇത് സൂചനയാണെന്നും ബാക്കി പിന്നാലെ വരുമെന്നും ഭീഷണിമുഴക്കിയെന്നും പൊലീസിനെ അറിയിച്ചു.
സംഭവം അറിഞ്ഞ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസ് ചേർപ്പ് ആശുപത്രിയിലെത്തി പ്രിയനന്ദനെ കണ്ടു. ആക്രമണം നടത്തിയ ശേഷം ഇയാൾ ബസിൽ കയറി രക്ഷപ്പെട്ടതായി സമീപവാസികൾ പറഞ്ഞു.ആക്രമണത്തിൽ പ്രതിഷേധിച്ച് ചാത്തക്കുടത്ത് പ്രകടനവും പൊതുയോഗവും നടന്നു. സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ് ഉൾെപ്പടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ സന്ദർശിച്ചു. ആക്രമണംകൊണ്ടും ഭീഷണികൊണ്ടും തെൻറ നിലപാടുകളെ തകർക്കാനാവില്ലെന്ന് പ്രിയനന്ദനൻ പറഞ്ഞു. പുരോഗമനപക്ഷത്ത് നിലയുറപ്പിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പ്രിയനന്ദനൻ അയ്യപ്പനെ മോശമായി പരാമർശിച്ചുവെന്ന് ആരോപിച്ച് സംഘ്പരിവാർ സംഘടനകൾ പ്രതിഷേധിച്ചിരുന്നു. മാപ്പ് ചോദിക്കില്ലെന്ന് വ്യക്തമാക്കിയ പ്രിയനന്ദനൻ, പരാമർശത്തിലെ ഭാഷാപ്രയോഗത്തിലെ പിഴവ് ബോധ്യമായതിനാൽ കുറിപ്പ് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആർ.എസ്.എസ്- ബി.ജെ.പി സംഘടനകൾ സംവിധായകെൻറ വീട്ടിലേക്ക് മാർച്ച് നടത്തി. പുതിയ സിനിമയായ ‘പാതിരാക്കാല’ത്തിെൻറ റിലീസിങ് തടയുമെന്ന് ഭീഷണിയുമുണ്ടായിരുന്നു. വീടിന് നേരെ ആക്രമണം ഉണ്ടാകുമെന്ന സൂചനയിൽ കുറച്ച് ദിവസം പൊലീസ് കാവൽ ഏർപ്പെടുത്തി. ഇത് പ്രിയനന്ദനൻതന്നെ ആവശ്യപ്പെട്ട് പിൻവലിപ്പിച്ചു. അതിന് പിന്നാലെയാണ് ആക്രമണം നടന്നത്.
പ്രിയനന്ദനെതിരായ ആക്രമണം: ഗൗരവ നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംവിധായകൻ പ്രിയനന്ദനെതിരായ ആക്രമണം ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് െവച്ചുപൊറുപ്പിക്കില്ലെന്നും ഗൗരവമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ അസഹിഷ്ണുത വളർന്നുവരുന്നുെവന്നതിെൻറ തെളിവാണിത്. ഉത്പതിഷ്ണുക്കൾക്ക് ജീവന് ഭീഷണിയുള്ള കാലമാണ്. സംഘ്പരിവാറിൽനിന്നാണ് ഇതുണ്ടാകുന്നത്. അക്രമം അപലപനീയമാണ്. ഫേസ്ബുക്ക് പോസ്റ്റിെൻറ പേരിൽ ദിവസങ്ങൾക്കുമുമ്പ് ഇദ്ദേഹത്തിനെതിരെ സംഘ്പരിവാർ സംഘടനകൾ ഭീഷണിയും സൈബർ ആക്രമണവും നടത്തിയിരുെന്നന്നും അദ്ദേഹം പറഞ്ഞു.
പ്രിയനന്ദനനെ ആക്രമിച്ചത് ഗോപാലകൃഷ്ണെൻറ ആഹ്വാനപ്രകാരം -അശോകൻ ചരുവിൽ
തൃശൂർ: പ്രമുഖ ചലച്ചിത്ര സംവിധായകനും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ പ്രിയനന്ദനന് നേരെയുണ്ടായ ആക്രമണം ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണെൻറ ആഹ്വാന പ്രകാരമാെണന്ന് പു.ക.സ ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ. ആക്രമണം ആസൂത്രിതമാണ്. ശബരിമലയിലുണ്ടായ ദയനീയമായ പരാജയത്തിെൻറ കണക്ക് കേരളത്തിെൻറ നവോത്ഥാന ധൈഷണിക ജീവിതത്തോട് തീർക്കാനാണ് സംഘ്പരിവാറിെൻറ തീരുമാനം. കേരളത്തിൽ സ്ത്രീത്വം ക്രൂരമായി അപമാനിക്കപ്പെടുന്നത് ഇതിെൻറ ഭാഗമായാണ്. മനുഷ്യൻ പുലർത്തുന്ന ആശയങ്ങളെയും അഭിപ്രായ ധീരതയേയും അവർ ഭയപ്പെടുന്നു.
മഹാത്മാഗാന്ധി വധത്തോടെ ആരംഭിച്ച് ധബോൽക്കർ, പൻസാരെ, കൽബുർഗ്ഗി, ഗൗരി ലങ്കേഷ് എന്നിവരെ ഇല്ലാതാക്കി അഴിഞ്ഞാടിയ ഹിന്ദുത്വ ഭീകരത കേരളത്തിലേക്ക് കടക്കുന്നതിെൻറ കേളികൊട്ടാണ് പ്രിയനന്ദനനെതിരായ ആക്രമണം. സർഗാത്മകതക്ക് നേരെയുള്ള സംഘ്പരിവാർ ആക്രമണത്തിനെതിരെ പ്രതിഷേധിക്കാൻ എഴുത്തുകാരും കലാകാരന്മാരും ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്ന് അശോകൻ ചരുവിൽ പറഞ്ഞു.
അതേസമയം, ആക്രമിക്കപ്പെട്ടുവെന്ന് പറയുന്നത് ആരുമറിയാത്ത ചലച്ചിത്ര പ്രവർത്തകനായ പ്രിയനന്ദനെൻറ പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും ബി.ജെ.പിക്ക് അതിൽ പങ്കില്ലെന്നും ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. ആരുടേയോ വികാരപരമായ നടപടിയാണത്. മർദിക്കാനായിരുന്നെങ്കിൽ ഫേസ്ബുക്ക് പോസ്റ്റിട്ട ദിവസംതന്നെ അതാകാമായിരുന്നു. അന്ന് ജനാധിപത്യപരമായ രീതിയിലാണ് പാർട്ടി പ്രതികരിച്ചതെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
