പേട്ടയിൽ ബി.ജെ.പി-ഡി.വൈ.എഫ്.ഐ സംഘർഷം; രണ്ട് ബി.ജെ.പി പ്രവർത്തകർക്ക് വെട്ടേറ്റു
text_fieldsതിരുവനന്തപുരം: പേട്ട പാൽകുളങ്ങരയിൽ ഡി.വൈ.എഫ്.ഐ-ബി.ജെ.പി സംഘർഷത്തിൽ രണ്ട് പേർക് ക് വെട്ടേറ്റു. ബി.ജെ.പി പ്രവർത്തകരായ ശ്യാം (25), ഷാജി (32)എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത് തിൽ ഡി.വൈ.എഫ്.ഐ വഞ്ചിയൂർ മേഖല സെക്രട്ടറി ദിനീത് (29), വഞ്ചിയൂർ യൂനിറ്റ് കമ്മിറ്റിയംഗം ഷാ രോൺ (31) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചുവരെഴുത്തിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിൽ ഗുരുതരപരിക്കേറ്റ ശ്യാമും ഷാജിയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 12ഓടെയായിരുന്നു സംഭവം.
സുഹൃത്തിെൻറ വീട് പാലുകാച്ചൽ ചടങ്ങിൽ പങ്കെടുത്തശേഷം ബി.ജെ.പി പ്രവർത്തകരായ വിഷ്ണു രാധാകൃഷ്ണൻ, ശ്യാം, ഷാജി, സതീഷ്കുമാർ എന്നിവർ പേട്ടയിൽനിന്ന് പാൽകുളങ്ങരയിലേക്ക് ബൈക്കിൽ വരികയായിരുന്നു. ഇതിനിടെയാണ് കവറടി ജങ്ഷനിൽ ചുവരെഴുതുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരുമായി ചുവരെഴുത്തിനെ ചെല്ലി തർക്കമുണ്ടായത്.
ഇതിനിടെ ദിനീത് ബാഗിൽ കരുതിയിരുന്ന വെട്ടുകത്തി എടുത്ത് ശ്യാമിെൻറ വയറിൽ വെട്ടി. രാഷ്ട്രീയ വിരോധത്തെ തുടർന്നായിരുന്നു ആക്രമണമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
