Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിലം നികത്തലും...

നിലം നികത്തലും കൈയേറ്റവും; മന്ത്രി തോമസ്​ ചാണ്ടിക്കെതിരെ പ്രതിഷേധം 

text_fields
bookmark_border
നിലം നികത്തലും കൈയേറ്റവും; മന്ത്രി തോമസ്​ ചാണ്ടിക്കെതിരെ പ്രതിഷേധം 
cancel

ആ​ല​പ്പു​ഴ: ഗ​താ​ഗ​ത മ​ന്ത്രി തോ​മ​സ്​ ചാ​ണ്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലേ​ക്​ പാ​ല​സ്​ റി​സോ​ർ​ട്ടി​​െൻറ നി​ർ​മാ​ണ​ത്തി​നും വി​പു​ലീ​ക​ര​ണ​ത്തി​നും നി​യ​മം ലം​ഘി​ച്ച്​ നി​ലം നി​ക​ത്ത​ലും കൈ​യേ​റ്റ​വും ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക്​ മാ​റു​ന്നു. ന​ഗ​ര​ത്തി​​െൻറ കി​ഴ​ക്കു​ഭാ​ഗ​ത്ത്​ പു​ന്ന​മ​ട​ക്കാ​യ​ലി​ന്​ സ​മീ​പ​ത്തെ റി​സോ​ർ​ട്ടി​​െൻറ സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ​ത്തി​നും റോ​ഡ്​ നി​ർ​മി​ക്കാ​നും വ​ഴി​വി​ട്ട്​ ​തോ​മ​സ്​ ചാ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു എ​ന്ന ആ​രോ​പ​ണ​മാ​ണ്​ വി​വാ​ദം ശ​ക്തി​പ്പെ​ടാ​ൻ കാ​ര​ണം.

തോ​മ​സ്​ ചാ​ണ്ടി മ​ന്ത്രി​സ്ഥാ​നം രാ​ജി​വെ​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ സ​ത്യ​സ​ന്ധ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി നി​ജ​സ്ഥി​തി പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും​ ആ​വ​ശ്യ​പ്പെ​ട്ട്​ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ ബു​ധ​നാ​ഴ്​​ച മ​ന്ത്രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ട്ട​ർ വേ​ൾ​ഡ്​ ടൂ​റി​സം ക​മ്പ​നി നി​ക​ത്തി​യ മാ​ർ​ത്താ​ണ്ഡം കാ​യ​ൽ പാ​ട​ശേ​ഖ​ര​ത്തി​ൽ സ​മ​രം ന​ട​ത്തി. പ്ര​ദേ​ശം നി​ക​ത്തി സ്ഥാ​പി​ച്ച ഷെ​ഡും ബോ​ർ​ഡു​ക​ളും ത​ക​ർ​ത്തു. പാ​ട​ശേ​ഖ​രം നി​ക​ത്തി പു​ര​യി​ട​മാ​ക്കി​യ സ്ഥ​ല​ത്ത്​ പ്ര​തി​ഷേ​ധ​ക്കാ​ർ കൊ​ടി നാ​ട്ടി. ആ​ർ.​എ​സ്.​പി ജി​ല്ല ക​മ്മി​റ്റി​യും ലേ​ക്​ പാ​ല​സി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തി. 

അ​തേ​സ​മ​യം, പ്ര​ധാ​ന പാ​ർ​ട്ടി​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ മൗ​ന​ത്തി​ലാ​ണ്. കോ​ൺ​ഗ്ര​സി​​െൻറ ജി​ല്ല​ത​ല നേ​തൃ​നി​ര കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. സി.​പി.​എ​മ്മും സി.​പി.​െ​എ​യും വി​വാ​ദ​ങ്ങ​ൾ കേ​ട്ട​താ​യി​ത​ന്നെ ഭാ​വി​ച്ചി​ട്ടി​ല്ല. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ ലേ​ക്​ പാ​ല​സ്​ റി​സോ​ർ​ട്ടു​മാ​യി ബ​ന്ധ​​പ്പെ​ട്ട രേ​ഖ​ക​ൾ കാ​ണു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ​യി​ൽ കാ​ലാ​കാ​ല​ങ്ങ​ളാ​യി ഭ​രി​ച്ച ഇ​രു​മു​ന്ന​ണി​യും ലേ​ക്​ പാ​ല​സ്​ റി​സോ​ർ​ട്ടി​ന്​ മാ​ത്ര​മ​ല്ല, കാ​യ​ൽ​തീ​ര​ത്തെ പ​ല റി​സോ​ർ​ട്ടു​ക​ൾ​ക്കും വേ​ണ്ട സ​ഹാ​യം ചെ​യ്​​തി​ട്ടു​ണ്ട്. അ​തി​നാ​ൽ ഒ​രു ക​ക്ഷി​ക്കും തോ​മ​സ്​ ചാ​ണ്ടി​യു​ടെ നി​യ​മ​ലം​ഘ​ന​ത്തി​നെ​തി​രെ എ​ന്തെ​ങ്കി​ലും പ​റ​യാ​ൻ ര​ണ്ടാ​മ​തൊ​ന്ന്​ ആ​ലോ​ചി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. അ​തേ​സ​മ​യം, ഏ​ത്​ അ​ന്വേ​ഷ​ണ​വും നേ​രി​ടാ​മെ​ന്നും നി​യ​മം ലം​ഘി​ച്ച്​ താ​ൻ ഒ​രു​പി​ടി മ​ണ്ണു​പോ​ലും സ്വ​ന്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്നു​മാ​ണ്​ മ​ന്ത്രി തോ​മ​സ്​ ചാ​ണ്ടി പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsthomas chandytransport ministermalayalam newsRSP Protetlake palace resort
News Summary - RSP Protets Against Minister Thomas Chandy -Kerala News
Next Story