ശബരിമല തീര്‍ഥാടന മുന്നൊരുക്കം 550 കോടി അനുവദിച്ചു
text_fieldsതിരുവനന്തപുരം: ശബരിമല തീര്‍ഥാടന മുന്നൊരുക്ക പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ പാക്കേജ്. ഇതിനായി പൊതുമരാമത്ത് വകുപ്പിന് ധനവകുപ്പ് 550 കോടി രൂപ അനുവദിച്ചു. പത്തനംതിട്ട, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനത്തിനും റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികള്‍ക്കുമാണ് തുക പ്രധാനമായി വിനിയോഗിക്കുക.
കഴിഞ്ഞദിവസം മുഖ്യമന്ത്രി വി.ഡി. സതീശന് വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിന് പിന്നാലെയാണ് തുക അനുവദിച്ചത്. യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ സമർപ്പിച്ച പദ്ധതിനിര്‍ദേശം രണ്ടുദിവസത്തിനകം ധനവകുപ്പ് അംഗീകരിക്കു കയായിരുന്നു.
തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശബരിമലയിലേക്കുള്ള പ്രധാന റോഡുകള്‍, തീര്‍ഥാടന പാതകള്‍, പാലങ്ങള്‍, മറ്റു പൊതുമരാമത്ത് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ നവീകരണവും അറ്റകുറ്റപ്പണികളും നിര്‍ണായകമാണ്. തീര്‍ഥാടകര്‍ക്ക് സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കാനുള്ള പ്രവര്‍ത്തനം നേരത്തേ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലക്കലിലും പമ്പയിലും ശബരിമല ദേവസ്വം നേരത്തെ നടത്തിയ ജോലികൾ പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിച്ചിട്ടുണ്ട്. ഇതിനായി 15 കോടി രൂപ ഇതിൽനിന്ന് അനുവദിച്ചു. ശബരിമലയുടെ പ്രാധാന്യവും പ്രത്യേകതയും കണക്കിലെടുത്ത് നിർമാണ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാണ് മുൻഗണനയെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

