500 രൂപയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് ഉപയോഗിച്ച് തട്ടിപ്പ്; പ്രതി പിടിയില്‍
text_fieldsഅന്‍ഷാദ്
മരട്: 500 രൂപയുടെ നോട്ടിെൻറ കളര്‍ ഫോട്ടോസ്റ്റാറ്റെടുത്ത് തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. മാടവനയില്‍ വാടകക്ക് താമസിക്കുന്ന കൊല്ലം സ്വദേശി അന്‍ഷാദിനെയാണ് (32) നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏൽപിച്ചത്. ഇയാളുടേതെന്ന് കരുതപ്പെടുന്ന സ്കൂട്ടറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. നെട്ടൂര്‍ ജുമാ മസ്ജിദിനു സമീപം പലചരക്ക് കട നടത്തുന്ന അലിയുടെ കടയില്‍ കയറി 500 രൂപയുടെ നോട്ട് നല്കി ഒരു കിലോ പഞ്ചസാര വാങ്ങി ബാക്കി തുകയും വാങ്ങി പോയി. സംശയം തോന്നി മരുമകനെ നോട്ട് കാണിച്ചതിനെ തുടര്‍ന്ന് കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞു. നെട്ടൂര്‍ മാടവന സ്കൂളിനു സമീപം ഇയാള്‍ ഇത്തരത്തില്‍ വീണ്ടും കടയില്‍ കയറി അഞ്ഞൂറിെൻറ നോട്ട് നല്‍കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പനങ്ങാട് പൊലീസില്‍ ഏല്പിച്ചു. ഇയാളുടെ കൈയില്‍നിന്ന് മറ്റ് നോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.
പനങ്ങാടുള്ള ഫോട്ടോസ്റ്റാറ്റ് കടയുടെ ഉടമസ്ഥന് ഇങ്ങനെ ഒരാള്‍ നോട്ട് ഫോട്ടോകോപ്പിയെടുത്ത് പോയതായി പൊലീസില്‍ നേരേത്ത വിവരമറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

