Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൈനാപ്പിൾ ലോറിയിൽ കുഴൽപ്പണം; 48 ലക്ഷം രൂപ പിടികൂടി
text_fieldsbookmark_border
സുൽത്താൻ ബത്തേരി: രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 48 ലക്ഷം രൂപ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടി. താമരശ്ശേരി സ്വദേശികളായ അബ്ദുൽ മജീദ് (42), നൗഷാദ് (44) എന്നിവരെ അറസ്റ്റ് ചെയ്തു.
കെ.എൽ. 57 ടി 5827 നമ്പർ അശോക് ലൈലൻഡ് ദോസ്ത് വാഹനത്തിൽ പ്രത്യേകം അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടു കെട്ടുകൾ.
കോടഞ്ചേരിയിൽ നിന്ന് പൈനാപ്പിൾ കയറ്റി ഗുണ്ടൽപേട്ടയിൽ ഇറക്കി തിരികെ വരുകയാെണന്നാണ് പ്രതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞത്. താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശിയെ ഏൽപിക്കുന്നതിനാണ് പണം കൊണ്ടുവന്നതെന്നും പ്രതിഫലമായി 3000 രൂപ ലഭിക്കുമെന്നും പ്രതികൾ പറഞ്ഞു.
Next Story

