Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാലാം പ്ലാറ്റ്ഫോമിൽ ഒരുപൊതി, തുറന്നപ്പോൾ 20 ലക്ഷത്തിന്‍റെ ഹാഷിഷ്​ ഓയിൽ!; എറണാകുളത്ത് വൻ ലഹരി വേട്ട

text_fields
bookmark_border
നാലാം പ്ലാറ്റ്ഫോമിൽ ഒരുപൊതി, തുറന്നപ്പോൾ 20 ലക്ഷത്തിന്‍റെ ഹാഷിഷ്​ ഓയിൽ!; എറണാകുളത്ത് വൻ ലഹരി വേട്ട
cancel
camera_alt

എറണാകുളം സൗത്ത്​ റെയിൽവേ സ്​റ്റേഷനിൽ നിന്ന് ഹാഷിഷ്​ ഓയിൽ പിടികൂടിയ​ ആർ.പി.എഫ്, റെയിൽവെ ​പൊലീസ് സംഘം. ഉൾച്ചിത്രത്തിൽ പിടികൂടിയ ഹാഷിഷ്​ ഓയിൽ

കൊച്ചി: എറണാകുളം സൗത്ത്​ റെയിൽവേ സ്​റ്റേഷനിൽ നിന്ന്​ 20ലക്ഷം രൂപയിലധികം വിലവരുന്ന ഒരു കിലോ ഹാഷിഷ്​ ഓയിൽ പിടികൂടി. പ്ലാറ്റ്ഫോം നമ്പർ നാലിൽ റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്​) തിങ്കളാഴ്ച രാവിലെ പരിശോധന നടത്തുന്നതിനിടെയാണ്​ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഹാഷിഷ്​ ഓയിൽ കണ്ടെത്തിയത്​.

ഹാഷിഷ്​ ഓയിലിന്‍റെ ഉറവിടത്തെക്കുറിച്ചും ഇത്​ റെയിൽവേ സ്​റ്റേഷനിൽ ഉപക്ഷേിച്ചവരെക്കുറിച്ചും വിശദ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. ട്രെയിനുകളിൽ പരീശോധന കർശനമാക്കുന്നതിന്റെ ഭാഗമായി പകലും രാത്രിയിലും റെയിൽവേ സ്​റ്റേഷൻ പരിസരമടക്കം ആർ.പി.എഫ്​ സംഘത്തിന്‍റെ കർശന നിരീക്ഷണത്തിലാണ്​.

ആർ.പി.എഫ് ഡിവിഷനൽ സീനിയർ സുരക്ഷാ കമീഷണർ മുഹമ്മദ് ഹനീഫിന്‍റെ നിർദ്ദേശ പ്രകാരം അസി. കമീഷണർ രതീഷ് ബാബു, ഇൻസ്​പെക്ടർ ബിനോയി ആന്‍റണി എന്നിവരുടെ നേതൃത്തിൽ ആർ.പി.എഫ്​ എറണാകുളം സൗത്ത് സി.പി.ഡി.എസ്​ സംഘവും റെയിൽവേ പോലീസ് എറണാകുളം ഡിവൈ.എസ്​.പി ജോർജ് ജോസഫ്, സബ്​ ഇൻസ്​പെക്ടർ സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ്​ ഹാഷിഷ്​ ഓയിൽ പിടികൂടിയത്​.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rs 20 lakh worth hashish oil seized from Ernakulam South station
Next Story