Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മായം ചേർത്ത ശർക്കര: കോഴിക്കോട് വ്യാപാരിക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും

text_fields
bookmark_border
മായം ചേർത്ത ശർക്കര: കോഴിക്കോട് വ്യാപാരിക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും
cancel

കോഴിക്കോട്: മായം ചേർത്ത ശർക്കര വിൽപന നടത്തിയതിന് കോഴിക്കോട് വ്യാപാരിക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും ശിക്ഷ. താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന റോയൽ ബിഗ് മാർട്ട് എന്ന സ്ഥാപനത്തിനെതിരെയാണ് താമരശ്ശേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.

അനുവദനീയമല്ലാത്തതും ശരീരത്തിന് ഹാനികരവുമായ റോഡമിൻ ബി എന്ന നിറം ചേർത്ത ശർക്കര വിറ്റുവെന്നാണ് കുറ്റം. ഇത്തരത്തിലുള്ള അനുവദനീയമല്ലാത്ത രാസവസ്തുക്കൾ ഭക്ഷണത്തിൽ ചേർത്താൽ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ സക്കീർ ഹുസൈൻ അറിയിച്ചു.

വ്യാപാരികൾ ഇത്തരം വസ്തുക്കൾ വരുന്ന ചാക്കിൽ ലേബൽ ഉണ്ട് എന്ന് ഉറപ്പ് വരുത്തണമെന്നും വാങ്ങിയ ബില്ലുകൾ സൂക്ഷിക്കണം. ഭക്ഷ്യവസ്തുക്കളുടെ ലാബ് റിസൾട്ടുകളിൽ റോഡമിൻ സാന്നിധ്യം എൻഫോർസ്മെന്റ് നടപടികളുടെ ഭാഗമായി കുറഞ്ഞ് വരുന്നതായും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.

2020 ജനുവരി 11ന് അന്നത്തെ ഫുഡ്‌ സേഫ്റ്റി ഓഫിസർ ഡോ. സനിന മജീദാണ് റോയൽ ബിഗ് മാർട്ടിൽനിന്ന് സാമ്പിൾ ശേഖരിച്ചത്. തുടർന്ന് ചുമതലയേറ്റ ഫുഡ്‌ സേഫ്റ്റി ഓഫിസർ രേഷ്മ ക്രിമിനൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rs 2 lakh fine on trader selling adulterated jaggery
Next Story