Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ​ളി​ല്ലാ​ത്ത...

ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ​ 16 ല​ക്ഷം രൂ​പ​യു​ടെ ക​വ​ർ​ച്ച

text_fields
bookmark_border
ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ​ 16 ല​ക്ഷം രൂ​പ​യു​ടെ ക​വ​ർ​ച്ച
cancel
camera_alt

തി​രു​വി​ല്വാ​മ​ല​യി​ൽ മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ൽ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

തി​രു​വി​ല്വാ​മ​ല: വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലാ​യി​രി​ക്കെ വീ​ട്ടി​ൽ വ​ൻ മോ​ഷ​ണം. പ​ഴ​മ്പാ​ല​കോ​ട് കൂ​ട്ടു​പാ​ത​യി​ലെ പു​ന​ർ​ജ​നി സ്​​റ്റോ​പ്പി​ന് സ​മീ​പ​ത്തെ സ​ഫ മ​ൻ​സി​ൽ മു​ഹ​മ്മ​ദി​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ലാ​ണ് 16 ല​ക്ഷം രൂ​പ​യു​ടെ മോ​ഷ​ണം ന​ട​ന്ന​ത്.

കു​റ​ച്ചു​ദി​വ​സ​മാ​യി മു​ഹ​മ്മ​ദും ഭാ​ര്യ​യും ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ഓ​ടെ വീ​ട്ടി​ലു​ള്ള പൂ​ച്ച​ക്ക്‌ ഭ​ക്ഷ​ണം കൊ​ടു​ക്കാ​നെ​ത്തി​യ മു​ഹ​മ്മ​ദി​െൻറ മ​ക‍​െൻറ സു​ഹൃ​ത്താ​ണ് വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്ന വി​വ​രം അ​റി​യു​ന്ന​ത്. പ​ഴ​യ​ന്നൂ​ർ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സി.​ഐ ജെ. ​നി​സാ​മു​ദ്ദീ​ൻ, എ​സ്.​ഐ അ​ജീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തൃ​ശൂ​രി​ൽ​നി​ന്നു​ള്ള വി​ര​ല​ട​യാ​ള വി​ദ്​​ഗ​ധ​രും, ഡോ​ഗ് സ്ക്വാ​ഡും വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

15,000 രൂ​പ​യും 12 പ​വ​ൻ സ്വ​ർ​ണ​വും 10 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ര​ണ്ട് കാ​മ​റ​യും അ​ഞ്ച് ലെ​ൻ​സു​ക​ളും വി​ല​പി​ടി​പ്പു​ള്ള സ​ൺ ഗ്ലാ​സു​ക​ളും 55 ഇ​ഞ്ച് ടി.​വി എ​ന്നി​വ​യാ​ണ് മോ​ഷ​ണം പോ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftthiruvilwamala
News Summary - Rs 16 lakh theft in thiruvilwamala
Next Story