Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅധ്യാപകർക്ക് 13,000...

അധ്യാപകർക്ക് 13,000 രൂപ, ഹെൽപർക്ക് 9000; 18 മോഡൽ പ്രീ സ്കൂളുകളിലെ ജീവനക്കാരുടെ ഓണറേറിയം വർധിപ്പിച്ചു

text_fields
bookmark_border
Kerala Govt
cancel

തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 18 മോഡൽ പ്രീ സ്കൂളുകളിലെ ജീവനക്കാരുടെ ഓണറേറിയം വർധിപ്പിച്ചു. അധ്യാപകർക്ക് 13,000 രൂപയായും ആയ/ഹെൽപർക്ക് 9000 രൂപയായുമാണ് പ്രതിമാസം ഓണറേറിയം വർധിപ്പിച്ചത്.

രാത്രികാല പട്രോളിങ് ഡ്യൂട്ടിക്കിടെ അപകടം സംഭവിച്ച് കാൽ മുറിച്ചുമാറ്റിയ കാസർകോട് ജില്ലയിലെ ഹാർബർ റസ്ക്യൂ ഗാർഡ് ബിനീഷ് എമ്മിന് നേരത്തെ അനുവദിച്ച 55,000 രൂപയുടെ ധനസഹായത്തിന് പുറമെ അഞ്ചുലക്ഷം രൂപ കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും.

മറ്റ് മന്ത്രിസഭയോഗ തീരുമാനങ്ങൾ

തസ്തിക

കോഴിക്കോട് സ്ഥാപിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലന്‍റേഷന്‍റെ ഒന്നാം ഘട്ടത്തിലേക്ക് തസ്തികകള്‍ അനുവദിച്ചു. പ്രഫസര്‍- 14, അസോസിയേറ്റ് പ്രഫസര്‍-7, അസിസ്റ്റന്‍റ് പ്രഫസര്‍-39 എന്നിങ്ങനെയാണിത്.

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെ അവയവദാന പദ്ധതിയുടെ തുടർ നടത്തിപ്പിന് ഒരു ട്രാൻസ്‌പ്ലാന്റ്റ് കോർഡിനേറ്റർ തസ്തിക നിലനിർത്തും.

മലപ്പുറം ജില്ലയിലെ വേങ്ങര ഉപജില്ലയിലെ കാരാത്തോട് പി.എം.എസ്.എ.എം.യു.പി. സ്കൂളിൽ 2022-23 അധ്യയന വർഷത്തിൽ ജൂനിയർ അറബിക് ഫുൾടൈം തസ്തിക-1, ജൂനിയർ സംസ്കൃതം പാർട്ട് ടൈം തസ്തിക-1 എന്നീ അധിക തസ്തികകൾ അനുവദിക്കും.

പെന്‍ഷന്‍ പദ്ധതി

മലബാര്‍ കാന്‍സര്‍ സെന്‍ററിലെ ജീവനക്കാര്‍ക്ക് എല്‍ഐസിയുമായി ചേര്‍ന്ന് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കും.

ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തും

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ്റെ ഉപദേശം അംഗീകരിച്ച് BALIJA, KAVARAI, GAVARA, GAVARAI, GAVARAI NAIDU, BALIJA NAIDU, GAJALU BALIJA or VALAI CHETTY സമുദായങ്ങളെ സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തും. അതിനായി 1958 -ലെ കേരള സ്റ്റേറ്റ് & സബോർഡിനേറ്റ് സർവസസ് റൂൾസ് പാർട്ട് | ഷെഡ്യൂൾ ലിസ്റ്റ് III-ൽ ഇനം നമ്പർ 49 B എൻട്രി ആയുള്ള NAIDU എന്നത് NAIDU (BALIJA, KAVARAI, GAVARA, GAVARAI, GAVARAI NAIDU, BALIJA NAIDU, GAJALU BALIJA or VALAI CHETTY) എന്നാക്കി മാറ്റം വരുത്തി ഉത്തരവ് പുറപ്പെടുവിക്കും.

പുതിയ റീജ്യനൽ ഓഫിസ് ആരംഭിക്കും

കേരള സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷന്റെ പുതിയ റീജ്യനൽ ഓഫിസ് കോട്ടയത്തും ആലപ്പുഴയിലും ആരംഭിക്കും. ഡെപ്യൂട്ടി മാനേജര്‍, ജൂനിയര്‍ അസിസ്റ്റന്‍റ്, ഓഫിസ് അറ്റന്‍റന്‍റ് എന്നീ തസ്തികള്‍ അനുവദിക്കും. കോഴിക്കോട് പ്രവര്‍ത്തിച്ചു വരുന്ന റീജ്യനല്‍ ഓഫിസിന് അനുമതി നല്‍കാനും തീരുമാനിച്ചു. നടത്തിപ്പ് ചെലവ് കോർപറേഷന്‍ വഹിക്കണം എന്ന വ്യവസ്ഥയിലാണ് അനുമതി.

മുദ്രവില, രജിസ്ട്രേഷൻ ഫീസ് എന്നിവ ഇളവ്

പാലക്കാട്ട് KINFRA-യുടെ കൈവശമുള്ള 74 ഏക്കർ ഭൂമി പ്രെട്രോളിയം, ഓയിൽ, ലൂബ്രിക്കൻ്റ് (POL) ടെർമിനൽ സ്ഥാപിക്കുന്നതിനും (70 ഏക്കർ), നിലവിലുള്ള LPG ടെർമിനലിന് പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനുമായി (4 ഏക്കർ) BPCL -ന് പാട്ടത്തിന് നൽകുന്നതിന് കിന്‍ഫ്രയും ബിപിസിഎല്ലും തമ്മിലുള്ള പാട്ടക്കരാർ രജിസ്റ്റർ ചെയ്യുന്നതിനാവശ്യമായ മുദ്രവില, രജിസ്ട്രേഷൻ ഫീസ് എന്നിവ ഇളവ് ചെയ്തു നല്‍കും.

വിരമിക്കൽ പ്രായം ഉയര്‍ത്തും

ദി ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഇന്ത്യൻ മെഡിസിൻസ്) കേരള ലിമിറ്റഡ് (ഔഷധി) ലെ ജീവനക്കാരുടെ വിരമിക്കൽ പ്രായം 58 വയസ്സിൽ നിന്നും 60 വയസ്സാക്കി ഉയർത്തും.

സാധൂകരിച്ചു

മുണ്ടക്കയം ഭൂമി പതിവ് സ്പെഷ്യല്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച രണ്ട് ചെയിന്‍മാരുടെ നിയമനം സാധൂകരിച്ചു. ഓഫീസിന് 16/03/2025 മുതല്‍ ഒരു വര്‍ഷത്തേക്ക് കൂടി തുടര്‍ച്ചാനുമതി നല്‍കും.

സർക്കാർ ഗ്യാരന്റി

കോഴിക്കോട് സൈബർപാർക്കിൽ രണ്ടാമത്തെ ഐ.ടി കെട്ടിടം നിർമിക്കുന്നതിന് 190.22 കോടി രൂപ നബാർഡിന്റെ നിഡ (NIDA) മുഖാന്തിരം പതിനഞ്ച് വർഷത്തേക്ക് വായ്പയായി സ്വീകരിക്കുന്നതിന് വ്യവസ്ഥകൾക്ക് വിധേയമായി സർക്കാർ ഗ്യാരന്റി നൽകും.

സംസ്ഥാന വനിതാ വികസന കോർപ്പറേഷന് 100 കോടി രൂപയ്ക്കുള്ള അധിക സർക്കാർ ഗ്യാരണ്ടി, 8 വർഷത്തേക്ക് വ്യവസ്ഥകൾക്ക് വിധേയമായി അനുവദിക്കും.

പാട്ടത്തിന് നൽകും

National Forensic Infrastructure Enhancement Scheme ന്റെ ഭാഗമായി കേരളത്തിൽ Central Forensic Science Laboratory (CFSL) സ്ഥാപിക്കുന്നതിന് ടെക്നോപാർക്ക് ഫെയ്സ് IV ക്യാമ്പസായ ടെക്നോസിറ്റിയിലെ മേൽതോന്നയ്ക്കൽ വില്ലേജിലെ 5 ഏക്കർ ഭൂമി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പാട്ടത്തിന് നൽകും. ഏക്കറിന് പ്രതിവർഷം 100 രൂപ നിരക്കിൽ 90 വർഷത്തേക്ക് പാട്ടത്തിന് നല്‍കുന്നതിന് ടെക്നോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് അനുമതി നൽകി.

ബസ് വാങ്ങുന്നതിന് അനുമതി

ആലപ്പുഴ സർക്കാർ നഴ്സിങ് കോളജിന് ബസ് വാങ്ങുന്നതിന് അനുമതി നല്‍കി.

നിയമനം

കേരള സംസ്ഥാന സഹകരണ ബാങ്കിൽ (കേരള ബാങ്ക്) നിലവിൽ ചീഫ് ജനറൽ മാനേജരായി ജോലി ചെയ്യുന്ന റോയ് എബ്രഹാമിന് കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമനം നൽകും.

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡില്‍ മാനേജിങ്ങ് ഡയറക്ടറായി ബാബു ടി.എസിനെ നിയമിക്കും.

ശമ്പള പരിഷ്ക്കരണം

റിഹാബിലിറ്റേഷന്‍ പ്ലാന്‍റേഷന്‍സ് ലിമിറ്റഡിലെ സ്ഥിരം ജീവനക്കാര്‍ക്ക് 11ാം ശമ്പള പരിഷ്ക്കരണം അനുവദിക്കും.

കാലാവധി ദീര്‍ഘിപ്പിക്കും

സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിങ്ങ് ഡയറക്ടര്‍ പി ഐ ഷെയ്ഖ് പരീതിന്‍റെ പുനര്‍നിയമ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കും.

വില്ലേജ് വിഭജനം

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ പൊയ്യ-മടത്തുംപടി-പള്ളിപ്പുറം ഗ്രൂപ്പ് വില്ലേജിൽ നിന്നും മടത്തുംപടി വില്ലേജ് വിഭജിക്കുന്നതിന് അനുമതി നൽകി. വില്ലേജ് പ്രവർത്തനത്തിനാവശ്യമായ തസ്തികകൾ കൂടി സൃഷ്ടിക്കും. വില്ലേജ് ഓഫീസർ -1, സ്പെഷ്യൽ വില്ലേജ് ഓഫീസർ -1, വില്ലേജ് അസിസ്റ്റൻറ് 1, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് - 2, പി.ടി.എസ് - 1 എന്നിങ്ങനെയാണ് തസ്തികകൾ.

സ്പെഷ്യൽ തഹസിൽദാർ എൽ എ യൂണിറ്റ്

​ഗുരുവായൂർ ദേവസ്വത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന് സ്പെഷ്യൽ തഹസിൽദാർ എൽ എ യൂണിറ്റ് ഒരു വർഷത്തേക്ക് രൂപീകരിക്കും.

നിർമിതി കേന്ദ്ര മുഖേന നടപ്പാക്കും

വയനാട് ജില്ലയിലെ പട്ടികവർഗ വിഭാഗക്കാരുടെ വീടുകളുടെ മേൽക്കൂരയിലെ ചോർച്ച പരിഹരിക്കുന്ന പ്രവൃത്തി, വയനാട് ജില്ലാ നിർമ്മിതി കേന്ദ്ര മുഖേന നടപ്പിലാക്കുന്നതിന് അനുമതി നല്‍കി. അംബേദ്‌കർ സെറ്റിൽമെൻ്റ് ഡെവലപ്മെൻ്റ് സ്കീം ശീർഷകത്തിൽ നിന്നും 6,77,50,000 രൂപ ചെലവഴിക്കും.

ഇളവ് നല്‍കും

അഷ്ടമുടി കായലിൽ (നീണ്ടകര ഹാർബർ) നിന്നും ഡ്രഡ്‌ജ്‌ ചെയ്ത 45000 മുതൽ 50000 വരെ ക്യുബിക്ക് മീറ്റർ മണ്ണ് ചവറ ഗവണ്മെന്റ്റ് സ്കൂളുകൾ /കോളേജ് ഗ്രൗണ്ട് നിർമ്മാണ പ്രവൃത്തികൾക്ക് അനുവദിക്കും. പഞ്ചായത്തിൻ്റെ ഫീസും, റവന്യൂ വകുപ്പിൽ നിന്നുള്ള, സിനറേജ് ചാർജ്ജും, കേരള മൈനർ മിനറൽ കൺസഷൻ ചട്ടങ്ങളിലെ റോയൽറ്റിയും ഒഴിവാക്കി നൽകും.

ടെണ്ടർ അം​ഗീകരിച്ചു

"KIIFB Augmentation of CWSS to Nattika Firka Phase 1 Package I -Design, Construction and Commissioning of 9m dia intake well cum pumphouse, 26 MLD Water Treatment Plant at Vellani, Renovation of existing WTP at Vellani and existing intake well cum pump house at Illickal, Supply erection testing and commissioning of 2 nos RW and 2 nos CW Pumpsets, 500 KVA Transformers (2 nos), Supplying laying testing and commissioning 700mm DI RWPM 2700m, restoration of roads after laying pipes and allied works-General Civil Work" എന്ന പ്രവൃത്തിക്ക് 38,67,99,199 രൂപയുടെ ടെണ്ടർ അം​ഗീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cabinet meeting decisionsAnnouncementsLatest News
News Summary - Rs 13,000 for teachers, Rs 9000 for helpers; Honorarium of employees of 18 model preschools increased
Next Story