You are here

തമിഴ്​നാട്ടിൽ 1,000 രൂപ പൊങ്കൽ സമ്മാനം 

23:35 PM
02/01/2019

ചെ​​ന്നൈ: ത​​മി​​ഴ്​​​നാ​​ട്ടി​​ലെ  മു​​ഴു​​വ​​ൻ റേ​​ഷ​​ൻ കാ​​ർ​​ഡു​​ട​​മ​​ക​​ൾ​​ക്കും ആ​​യി​​രം രൂ​​പ വീ​​തം പൊ​​ങ്ക​​ൽ സ​​മ്മാ​​ന​​മാ​​യി വി​​ത​​ര​​ണം ചെ​​യ്യും. സം​​സ്​​​ഥാ​​ന​​ത്തെ 2.01 കോ​​ടി കു​​ടും​​ബ​​ങ്ങ​​ൾ​​ക്കാ​​ണ്​ ഇ​​തി​​​െൻറ പ്ര​​യോ​​ജ​​നം. 

ബു​​ധ​​നാ​​ഴ്​​​ച ത​​മി​​ഴ്​​​നാ​​ട്​ നി​​യ​​മ​​സ​​ഭ​​യി​​ൽ ഗ​​വ​​ർ​​ണ​​ർ ബ​​ൻ​​വാ​​രി​​ലാ​​ൽ പു​​രോ​​ഹി​​ത്​ ന​​ട​​ത്തി​​യ ന​​യ​​പ്ര​​ഖ്യാ​​പ​​ന പ്ര​​സം​​ഗ​​ത്തി​​ലാ​​ണ്​ ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ന​​ട​​ക്കു​​ന്ന തി​​രു​​വാ​​രൂ​​ർ നി​​യ​​മ​​സ​​ഭ മ​​ണ്ഡ​​ല​​ത്തി​​ൽ ധ​​ന​​സ​​ഹാ​​യം വി​​ത​​ര​​ണം ചെ​​യ്യി​​ല്ല. മു​​ല്ല​െ​​പ്പ​​രി​​യാ​​റി​​ൽ പു​​തി​​യ ഡാം ​​നി​​ർ​​മി​​ക്കാ​​നു​​ള്ള കേ​​ര​​ള​​ത്തി​​​െൻറ നീ​​ക്ക​​ത്തി​​നെ​​തി​​രെ നി​​യ​​മ​​പ​​ര​​മാ​​യ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കും.

തൂ​​ത്തു​​ക്കു​​ടി സ്​​​​റ്റെ​​ർ​​ലൈ​​റ്റ്​ ക​​മ്പ​​നി തു​​റ​​ക്കാ​​നു​​ള്ള ദേ​​ശീ​​യ ഹ​​രി​​ത ട്രൈ​​ബ്യൂ​​ണ​​ലി​​​െൻറ വി​​ധി​​ക്കെ​​തി​​രെ ത​​മി​​ഴ്​​​നാ​​ട്​ സ​​ർ​​ക്കാ​​ർ സു​​പ്രീം​​കോ​​ട​​തി​​യി​​ൽ അ​​പ്പീ​​ൽ സ​​മ​​ർ​​പ്പി​​ക്കും. സം​​സ്​​​ഥാ​​ന വി​​ക​​സ​​നം ല​​ക്ഷ്യ​​മാ​​ക്കു​​ന്ന ‘ത​​മി​​ഴ്​​​നാ​​ട്​ വി​​ഷ​​ൻ 2023’ പ​​ദ്ധ​​തി പ്ര​​വ​​ർ​​ത്ത​​നം ഉൗ​​ർ​​ജി​​ത​​പ്പെ​​ടു​​ത്തു​​മെ​​ന്നും ഗ​​വ​​ർ​​ണ​​ർ പ​​റ​​ഞ്ഞു. ഡി.​​എം.​​കെ ഉ​​ൾ​​പ്പെ​​ടെ പ്ര​​തി​​പ​​ക്ഷ ക​​ക്ഷി​​ക​​ൾ ന​​യ​​പ്ര​​ഖ്യാ​​പ​​ന പ്ര​​സം​​ഗം ബ​​ഹി​​ഷ്​​​ക​​രി​​ച്ചു. 

Loading...
COMMENTS