മലയാളി ഉദ്യോഗാർഥികളെ ആർ.ആർ.ബി പരീക്ഷ എഴുതിച്ചില്ലെന്ന് ആക്ഷേപം
text_fieldsപാലക്കാട്: ആധാർ കാർഡിലെ ഫോട്ടോയിൽനിന്ന് വ്യത്യസ്തമാണ് ഹാൾടിക്കറ്റിലെ ഫോട്ടോയെന്ന് പറഞ്ഞ് 30ഓളം മലയാളി വിദ്യാർഥികളെ റെയിൽവേ റിക്രൂട്ട്മെൻറ് ബോർ
ഡിെൻറ (ആർ.ആർ.ബി) ഗ്രൂപ് ഡി പരീക്ഷ എഴുതിച്ചില്ലെന്ന് ആക്ഷേപം. കോയമ്പത്തൂർ രംഗനാഥൻ കോളജിൽ ചൊവ്വാഴ്ച രണ്ടാം ഷിഫ്റ്റിൽ പരീക്ഷക്കെത്തിയ ഉദ്യോഗാർഥികളെയാണ് അധികൃതർ പരീക്ഷക്ക് ഇരുത്താതെ മടക്കി അയച്ചത്.
മറ്റൊരു തിരിച്ചറിയൽ രേഖയുടെ കോപ്പി സമർപ്പിച്ചിട്ടും പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിച്ചില്ലെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. ഇതിനെതിരെ പരാതിയുമായി റെയിൽവേ അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ് ഇവർ. മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർഥികളെയാണ് പരീക്ഷ എഴുതിക്കാതെ അധികൃതർ മടക്കി അയച്ചത്.
വിഷയത്തിൽ പ്രതിഷേധം അറിയിച്ചതോടെ തമിഴ്നാട് പൊലീസെത്തിയെങ്കിലും പരീക്ഷക്ക് ഇരുത്താനാവശ്യമായ നടപടികൾ സ്വീകരിച്ചില്ല. പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിട്ട് മടങ്ങിപ്പോകാനാണ് പൊലീസ് ഉദ്യോഗാർഥികളോട് ആവശ്യപ്പെട്ടത്. ആധാർകാർഡ് തിരിച്ചറിയൽ രേഖയായി പരിഗണിച്ച് പരീക്ഷ ഹാളിൽ കയറാമെന്നാണ് ഹാൾടിക്കറ്റിൽ നിർദേശമുള്ളതെന്ന് ഉദ്യോഗാർഥികൾ അറിയിച്ചെങ്കിലും പരിഗണിച്ചില്ല.
പരീക്ഷ നടക്കുന്ന കോളജിെൻറ കവാടത്തിൽതന്നെ തടഞ്ഞതിനാൽ പരീക്ഷ നടത്തുന്ന റെയിൽവേയുടെ മേലധികാരികളെ കാണാനോ പരാതി നൽകാനോ സാധിച്ചില്ലെന്നും ഇവർ പറഞ്ഞു. പരീക്ഷ എഴുതാൻ സാധിക്കാത്തവരെയെല്ലാം ഉൾപ്പെടുത്തി റെയിൽവേക്ക് പരാതി നൽകാനുള്ള ശ്രമത്തിലാണ് ഉദ്യോഗാർഥികൾ. അധികൃതർ വളരെ പരുഷമായാണ് സംസാരിച്ചതെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.അതേസമയം, ഉച്ചക്ക് ശേഷം നടന്ന മൂന്നാമത്തെ ഷിഫ്റ്റ് പരീക്ഷയിൽ ആധാർ കാർഡ് തിരിച്ചറിയൽ രേഖകയായി നൽകിയവരേയും പരീക്ഷക്ക് പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
