Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിനിൽ ആർ.പി.എഫ്​...

ട്രെയിനിൽ ആർ.പി.എഫ്​ പരിശോധന: വൻ സിഗരറ്റ്​ കടത്ത്​ പിടികൂടി

text_fields
bookmark_border
cigarette smugglers
cancel

ക​ണ്ണൂ​ർ: തീ​വ​ണ്ടി​യി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ക​യാ​യി​രു​ന്നു 2500 വി​ദേ​ശ സി​ഗ​ര​റ്റു​ക​ൾ പി​ടി​കൂ​ടി. ആ​ർ.​പി.​എ​ഫ്​ ഇ​ല​ക്​​ഷ​ൻ സ്​​പെ​ഷ​ൽ സ്​​ക്വാ​ഡി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ 7,47,500 രൂ​പ വി​ല​വ​രു​ന്ന സി​ഗ​ര​റ്റു​ക​ൾ പി​ടി​കൂ​ടി​യ​ത്. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ 5.30 ഒാ​ടെ​യാ​ണ്​ സം​ഭ​വം.

നി​സാ​മു​ദ്ദീ​ൻ -തി​രു​വ​ന​ന്ത​പു​രം ട്രെ​യി​നി​ലെ (ന​മ്പ​ർ - 06084) എ.​സി ക​മ്പാ​ർ​ട്ട്​​മെൻറി​ൽ നി​ന്നാ​ണ്​ സി​ഗ​ര​റ്റു​ക​ൾ പി​ടി​കൂ​ടി​യ​ത്. മം​ഗ​ലാ​പു​ര​ത്തു​നി​ന്ന്​ പു​റ​പ്പെ​ട്ട വ​ണ്ടി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ണൂ​ർ സ്​​റ്റേ​ഷ​നി​ലെ​ത്തു​ന്ന​തി​നി​ട​യി​ലാ​ണ്​ സി​ഗ​ര​റ്റ്​ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി സ്വ​ദേ​ശി​ക​ളാ​യ എം.​ഡി. ഷ​ഹ്​​സാ​ദ്, മു​ബീ​ൻ അ​ഹ​മ്മ​ദ്​ എ​ന്നി​വ​രെ റെ​യി​ൽ​വേ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

ര​ണ്ടു​ വ​ലി​യ ട്രോ​ളി ബാ​ഗി​ൽ നി​റ​ച്ച സി​ഗ​ര​റ്റ്​ ബ​ർ​ത്തി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച​നി​ല​യി​ലാ​യി​രു​ന്നു. സി​ഗ​ര​റ്റു​ക​ൾ കം​സ്​​റ്റം​സി​ന്​ കൈ​മാ​റി. പ​രി​ശോ​ധ​ന​ക്ക്​ ആ​ർ.​പി.​എ​ഫ്​ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബി. ​ജ​തി​ൻ, കെ. ​സ​ജു, അ​ബ്​​ദു​ൽ സ​ത്താ​ർ, ഒ.​കെ. അ​ജീ​ഷ്, പി.​കെ. ഷെ​റി, പി.​കെ. രാ​മ​കൃ​ഷ്​​ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്​ വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ക്കു​മെ​ന്ന്​ ആ​ർ.​പി.​എ​ഫ്​ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RPFcigarette smuggling
News Summary - RPF check on train: Large cigarette smuggling caught
Next Story