Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോസഫുമായുള്ള...

ജോസഫുമായുള്ള കൂടിക്കാഴ്ച: പ്രത്യേക ദൗത്യപ്രകാരമല്ലെന്ന്​ റോയ് കെ. പൗലോസ്

text_fields
bookmark_border
roy-k-paulose
cancel

തൊടുപുഴ: പി.ജെ. ജോസഫിന് ലോക്സഭാ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് എമ്മിൽ ഉടലെടുത്ത തർക്കം പിള ർപ്പി​​െൻറ വക്കിലെത്തിയിരിക്കെ അനുനയനീക്കവുമായി ഇടുക്കി ഡി.സി.സി രംഗത്ത്​. ഇതുമായി ബന്ധപ്പെട്ട്​ കോണ്‍ഗ്രസ് നിര്‍വാഹക സമിതി അംഗം റോയ് കെ. പൗലോസ് പി.ജെ ജോസഫുമായി കൂടിക്കാഴ്ച നടത്തി. തൊടുപുഴയിലെ ജോസഫി​​െൻറ വീട്ടിൽവെച്ചായിരുന്നു കൂടിക്കാഴ്​ച.

ജോസഫുമായുള്ള കൂടിക്കാഴ്ച പ്രത്യേക ദൗത്യപ്രകാരമല്ലെന്ന് റോയ് കെ. പൗലോസ് പിന്നീട്​ മാധ്യമങ്ങളോട്​ പറഞ്ഞു. എം.എൽ.എ ആയ ജോസഫിനെ മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ടാണ്​ കാണാനെത്തിയത്. മാണി - ജോസഫ് തര്‍ക്കം ഉചിതമായ രീതിയില്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി.

അതിനിടെ കോട്ടയം സീറ്റിലേക്ക് കേരള കോണ്‍ഗ്രസ് കണ്ടെത്തിയത് മികച്ച സ്ഥാനാർഥിയെയാണെന്ന്​ കെ.പി.സി.സി മുൻ വൈസ്​ പ്രസിഡൻറ്​ വി. ഡി. സതീശൻ പറഞ്ഞു. ഇതിന്​ പിന്നാലെയാണ് റോയ് കെ. പൗലോസിന്‍റെ ജോസഫുമായുള്ള ചര്‍ച്ച. നിലവില്‍ കേരള കോണ്‍ഗ്രസ് വര്‍ക്കിങ്​ പ്രസി‍ന്‍റായ ജോസഫ് കോട്ടയം സീറ്റില്‍ മത്സരിക്കണമെന്ന ആവശ്യം തുറന്ന് പറഞ്ഞിട്ടും പരിഗണിക്കാതെയാണ് മാണി ഇന്നലെ രാത്രിയോടെ തോമസ് ചാഴിക്കാടനെ സ്ഥാനാർഥിയാക്കി പ്രഖ്യാപിച്ച്​ വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k m manikerala congress mp j josephroy k paulose
News Summary - roy k paulose met p j joseph-kerala news
Next Story