Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേവസ്വം ബോർഡിനെതിരെ ആഞ്ഞടിച്ച് മന്ത്രി കെ. മുരളീധരൻ; ‘ശബരിമല ഭക്തർക്ക് അരവണ കിട്ടിയിരിക്കണം, ഹൈകോടതിയെ ആശങ്ക അറിയിക്കും’

text_fields
bookmark_border
‘സ്പെഷ്യൽ ടീമിനെ ഉത്സവം ഏൽപിക്കുന്നത് ആലോചിക്കും’
ദേവസ്വം ബോർഡിനെതിരെ ആഞ്ഞടിച്ച് മന്ത്രി കെ. മുരളീധരൻ; ‘ശബരിമല ഭക്തർക്ക് അരവണ കിട്ടിയിരിക്കണം, ഹൈകോടതിയെ ആശങ്ക അറിയിക്കും’
cancel

ശബരിമല: ശബരിമലയിലെ അരവണ ക്ഷാമത്തിൽ രൂക്ഷ പ്രതികരണവുമായി ദേവസ്വം മന്ത്രി കെ. മുരളീധരൻ. നട തുറന്നിരിക്കുമ്പോൾ ഭക്തർക്ക് അരവണ ലഭിക്കാനുള്ള സംവിധാനം ഒരുക്കേണ്ട ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ വിഷയത്തിലെ സർക്കാരിന്റെ ആശങ്ക ഹൈക്കോടതിയെ അറിയിക്കുമെന്നും സ്പെഷ്യൽ ടീമിനെ വെച്ച് ഉത്സവം നടത്തണമോ എന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘സാധാരണഗതിയിൽ നട അടച്ചിരുന്ന സമയത്താണ് ഇത്തരം പ്ലാന്റ് ശുദ്ധീകരണങ്ങൾ നടത്താറുള്ളത്. എന്നാൽ നട തുറന്ന സമയത്ത് തന്നെ പ്ലാന്റ് ശുദ്ധീകരിക്കാൻ നിന്നതാണ് ഇപ്പോൾ അരവണ ക്ഷാമത്തിന് കാരണമായത്. പരസ്പരം പ്രസ്താവനകൾ ഇറക്കി പോകുന്നതിൽ കാര്യമില്ല. ഇക്കാര്യത്തിൽ സർക്കാരിന് അതിന്റെതായ ഉത്തരവാദിത്വം നിർവഹിച്ചേ മതിയാകൂ.

ആവശ്യമെങ്കിൽ വിഷയത്തിലെ സർക്കാരിന്റെ ആശങ്ക ഹൈകോടതിയെ അറിയിക്കും. ഒരു സ്പെഷ്യൽ ടീമിനെ വെച്ച് ഉത്സവം നടത്തണമോ എന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിക്കും. ഹൈക്കോടതിയുടെ അനുമതിയോടെ ഇത് നടപ്പാക്കണോ എന്നത് പിന്നീട് തീരുമാനിക്കും. ദേവസ്വം ബോർഡിന്റെ ഇത്തരം പരീക്ഷണങ്ങൾക്ക് നിന്നു കൊടുക്കാൻ കഴിയില്ല’ -മന്ത്രി പറഞ്ഞു.

മണ്ഡലകാലത്ത് പ്രതിസന്ധി ഉണ്ടാവാതിരിക്കാനാണ് നിലവിൽ പ്ലാന്റിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. എന്നാൽ ഇതിന്റെ അർത്ഥം മണ്ഡലകാലത്തിന് മുമ്പ് ദർശനത്തിന് വരുന്നവർ അരവണയോ അപ്പമോ വാങ്ങേണ്ടതില്ല എന്നാണോ എന്ന് മുരളീധരൻ ചോദിച്ചു. നട അടച്ചിടുമ്പോൾ പ്ലാന്റ് ശുദ്ധീകരിക്കുകയോ അതല്ലെങ്കിൽ ബദൽ സംവിധാനങ്ങൾ ഒരുക്കുകയോ വേണം. ഭക്തർക്കുള്ള ആനുകൂല്യങ്ങൾ മുടങ്ങാൻ പാടില്ലെന്നും നിലവിലെ അരവണ ക്ഷാമം ഒരു സൂചനയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിലവിൽ കന്നിമാസ പൂജകൾക്കായി എത്തുന്ന തീർത്ഥാടകർക്ക് ഒരൊറ്റ ടിൻ അരവണ വീതം മാത്രമാണ് നൽകുന്നത്. ഇത് ലഭിക്കണമെങ്കിൽ പോലും നാല് മുതൽ അഞ്ച് മണിക്കൂർ വരെ ക്യൂ നിൽക്കേണ്ട അവസ്ഥയാണെന്ന് തീർത്ഥാടകർ പറയുന്നു.

മണ്ഡലകാലത്തിന് മുന്നോടിയായി 20ദിവസമായി അരവണ പ്ലാന്റിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങളാണ് ഭക്തർക്ക് തിരിച്ചടിയായത്. കന്നിമാസ പൂജയോടനുബന്ധിച്ച് മൂന്ന് ലക്ഷത്തോളം ടിൻ അരവണ മാത്രമായിരുന്നു കരുതൽ ശേഖരമായി ഉണ്ടായിരുന്നത്. എന്നാൽ ഭക്തരുടെ എണ്ണം കൂടിയതോടെ വിതരണം പൂർണമായും തടസ്സപ്പെടുകയായിരുന്നു.

പ്രശ്നം മുൻകൂട്ടി കാണാൻ കഴിയാത്തത് ദേവസ്വം ബോർഡിന്റെ വീഴ്ചയാണെന്ന് കെ. മുരളീധരൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഭക്തർക്ക് പ്രയാസമുണ്ടായാൽ കുറ്റപ്പെടുത്തുന്നത് മന്ത്രിയെയും സർക്കാരിനെയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നട അടച്ചിരുന്ന സമയത്തായിരുന്നു പ്ലാന്റിലെ നവീകരണ പ്രവർത്തികൾ നടത്തേണ്ടിയിരുന്നത്. മണ്ഡലകാലത്തിന് മുൻപായി ദർശനം നടത്താൻ ധാരാളം ഭക്തരെത്തുന്ന സന്ദർഭത്തിൽ തന്നെ നവീകരണം നടത്തിയത് വലിയ പ്രയാസങ്ങൾ സൃഷ്ടിച്ചു. ഇപ്പോൾത്തന്നെ ഇതാണ് അവസ്ഥയെങ്കിൽ മണ്ഡലകാലത്ത് എന്തായിരിക്കും അവസ്ഥയെന്ന വലിയ ആശങ്കയിലാണ് തീർത്ഥാടകർ. നവീകരണം കാരണമാണ് ക്ഷാമമുണ്ടായതെന്നും ഭാവിയിൽ ഇത് ആവർത്തിക്കില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞതായി മന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Row over sabarimala aravana: Minister K Muraleedharan to take on Devaswom Board
Next Story