Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരത്തെ...

തിരുവനന്തപുരത്തെ കോവിഡ് ബാധിതർ സഞ്ചരിച്ച സ്ഥലങ്ങൾ ഇതാണ്

text_fields
bookmark_border
തിരുവനന്തപുരത്തെ കോവിഡ് ബാധിതർ സഞ്ചരിച്ച സ്ഥലങ്ങൾ ഇതാണ്
cancel
camera_altImage: Scroll.in

തിരുവനന്തപുരം: ജില്ലയിൽ കോവിഡ്-19 സ്ഥിരീകരിച്ച രണ്ട് വ്യക്തികൾ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. രോഗബാധിതർ സഞ്ചരിച്ച സ്ഥലങ്ങളില്‍ അതേ സമയത്ത് ഉണ്ടായിരുന്നവർ ആരോഗ്യവിഭാഗത്തിന്‍റെ പരിശോധനയിൽ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. പരിശോധനയിൽ പെടാത്തവർ 0471 -2466828, 0471-2730045, 0471-2730067 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

ഒന്നാമത്തെ രോഗബാധിതൻ സഞ്ചരിച്ച സ്ഥലങ്ങൾ

  • മാർച്ച് 11 -പുലർച്ചെ 2.35ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ ഇറ്റലിയിൽനിന്ന് ദോഹ വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. എയർപോർട്ടിലെ ഫോറിൻ എക്സ്ചേഞ്ചിലും എത്തി. മൂന്ന് മണിയോടെ ടാക്സിയിൽ വെള്ളനാടുള്ള വീട്ടിലേക്ക്.
  • രാവിലെ 11 മണിക്ക് ആംബുലൻസിൽ നെടുമങ്ങാട്ടെ ആശുപത്രിയിൽ. ഉച്ചക്ക് 12.10ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ.
  • 1.40ന് മെഡിക്കൽ കോളജിലെ സമുദ്ര മെഡിക്കൽസിൽ എത്തി. 1.50ന് മെഡിക്കൽ കോളജിന് സമീപത്തെ ജ്യൂസ് കടയിൽ.
  • രണ്ട് മണിക്ക് ഓട്ടോയിൽ വെള്ളനാടേക്ക്. 2.45ന് പേരൂർക്കടയിലെ ഭാരത് പെട്രോളിയം പമ്പിൽ കയറി.
  • മാർച്ച് 12ന് ഉച്ചക്ക് 1.30ന് ആംബുലൻസിൽ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്.

രണ്ടാമത്തെ രോഗബാധിതൻ സഞ്ചരിച്ച സ്ഥലങ്ങൾ

  • മാർച്ച് 10ന് പുലർച്ചെ അഞ്ചിന് ലണ്ടനിൽ നിന്ന് ബഹ്റൈൻ വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ. 5.45ന് സ്വന്തം കാറിൽ പേട്ട കൈതമുക്കിലെ ആർടെക് സ്ക്വയർ ഫ്ലാറ്റിലേക്ക്.
  • മാർച്ച് 11ന് രാവിലെ എട്ടിന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ പാർക്കിങ് ഏരിയയിൽ. തുടർന്ന് ഒ.പി ടിക്കറ്റ് കൗണ്ടറിലും കാത്തിരിപ്പ് മേഖലയിലും നടന്നെത്തി. കോവിഡ് 19 കാത്തിരിപ്പ് മേഖലയിലുമെത്തി. പിന്നീട് ഐസൊലേഷൻ വാർഡിലേക്ക്.
  • 10.30ന് ജനറൽ ആശുപത്രിയിലെ പ്രധാന ഗേറ്റിൽ നിന്ന് ഓട്ടോയിൽ വഞ്ചിയൂർ വഴി കൈതമുക്കിലെ സഹകരണ ബാങ്കിന് മുൻവശത്തെ രണ്ട് കടകളിൽ. തുടർന്ന് ആർടെക് സ്ക്വയർ സെക്യൂരിറ്റി പോയിന്‍റിൽ. 10.45ന് ആർടെക് സ്ക്വയറിലെ 1ബി ഫ്ലാറ്റിൽ.
  • മാർച്ച് 13ന് വൈകീട്ട് നാലിന് ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid route map
News Summary - route map of trivandrum covid infected persons
Next Story