പാലക്കാട് വിളയൂർ സ്വദേശിയുടെ റൂട്ട്മാപ് പുറത്തുവിട്ടു; 13 പേരെ പരിശോധനക്ക് കൊണ്ടുപോയി
text_fieldsപട്ടാമ്പി: പാലക്കാട് ജില്ലയിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച വിളയൂർ സ്വദേശിയുടെ റൂട്ട്മാപ് ജില്ല ഭരണ കൂടം പുറത്തുവിട്ടു. കോളജ് അടച്ചതോടെ, മാർച്ച് 19ന് വീട്ടിലെത്തിയ ഇദ്ദേഹം ഏപ്രിൽ എട്ട് വരെ കൂരച്ചിപ്പടിയിലെ ഗ് രോസറി ഷോപ്, രണ്ട് ചിക്കൻ സ്റ്റാൾ, വീടിനടുത്തുള്ള വായനശാല എന്നിവിടങ്ങളിൽ സന്ദർശിച്ചു. ഏപ്രിൽ ഒമ്പതിന് സ്വന്തം സ്കൂട്ടറിൽ തിരുവേഗപ്പുറയിലെ എം.എസ് ക്ലിനിക്കിലേക്ക് അമ്മയോടൊപ്പം പോയി. ഒന്നര മണിക്കൂറോളം ആശുപത്രിയിൽ ചെലവഴ ിച്ചു.
തുടർന്ന് തിരുവേഗപ്പുറയിലെ പെട്രോൾ പമ്പിൽ പോയി. പിന്നീട് കൂരാച്ചിപ്പടിയിലെ റേഷൻ കടയിലും കാനറ ബാങ്ക ് എ.ടി.എമ്മിലും അടുത്തുള്ള ഫ്രൂട്ട് സ്റ്റാളിലും പോയി. 10, 11 തീയതികളിൽ കൂരാച്ചിപ്പടിയിലെ ഗ്രോസറി ഷോപ്, ലൈബ്രറി, ബ ാർബർ ഷോപ് എന്നിവ സന്ദർശിച്ചു. 12ന് ചെറിയതോതിൽ പനിയും തലവേദനയും ആരംഭിച്ചു. 13ന് രാത്രി എട്ടിന് എടപ്പലത്തെ സ്വക ാര്യ ക്ലിനിക്കിൽ പോയി. അവിടത്തെ സ്റ്റാഫ് നഴ്സാണ് ഇയാളുടെ താപനില പരിശോധിച്ചത്. 15 മിനിറ്റോളം ആശുപത്രിയിൽ ചെലവഴിച്ചു.
ഏപ്രിൽ 16ന് രാത്രി 8.30ന് എടപ്പലത്തുള്ള സ്വകാര്യ ക്ലിനിക്കിൽ വീണ്ടും പോയി ലാബ് ടെസ്റ്റുകൾ ചെയ്തു. മരുന്ന് വാങ്ങി തിരിച്ചെത്തി. 45 മിനിറ്റോളം അവിടെ ചെലവഴിച്ചു. ഏപ്രിൽ 17, 18 തീയതികളിൽ വീട്ടിൽ തന്നെയായിരുന്നു. ഒരുദിവസം ഇ.എം.എസ് ആശുപത്രിയിലേക്ക് മാറ്റിയ അമ്മയെ കാണാൻ പോയി. സ്വന്തം ടൂവീലറിലായിരുന്നു യാത്ര. ഈ രണ്ടുദിവസവും ഇദ്ദേഹത്തിെൻറ സുഹൃത്തുക്കൾ വീട്ടിലെത്തിയിരുന്നു.
ഏപ്രിൽ 19ന് രാവിലെ 8.30ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തി. രാത്രി ഒമ്പത് മുതൽ 10.15 വരെ വീട്ടിലേക്ക് മടങ്ങി. അന്ന് തന്നെയാണ് ഇയാളുടെ അമ്മ മഞ്ചേരിയിൽ മരിച്ചത്. അമ്മയുടെ പരിശോധനാഫലം നെഗറ്റിവായിരുന്നതിനാൽ രാത്രി മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു. സംസ്‌കാരച്ചടങ്ങിൽ പ്രത്യേക അനുമതിയോടെ യുവാവിനെ പങ്കെടുപ്പിച്ചു.
ആംബുലൻസിൽ ഡ്രൈവർക്ക് ഒപ്പം സുരക്ഷ വസ്ത്രം ധരിച്ചാണ് എത്തിയത്. ഏകദേശം 50 പേർ ഈ സമയം ഇവരുടെ വീട്ടിൽ എത്തിയിരുന്നു. 10.15ന് വീണ്ടും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പരിശോധനക്കായി സ്രവം എടുത്തു. 20ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ഐസൊലേഷനിൽ നിരീക്ഷണം തുടർന്നു. പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് 21ന് പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.
ഹോട്ട്സ്പോട്ട് മേഖലയായി പ്രഖ്യാപിച്ച വിളയൂർ പഞ്ചായത്തിലേക്കുള്ള പ്രവേശനവും അനാവശ്യമായി ആളുകൾ പുറത്തിറങ്ങുന്നതും കൂട്ടംകൂടുന്നതും വിലക്കിയിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച യുവാവ് ചികിത്സക്ക് പോയ എടപ്പലം, തിരുവേഗപ്പുറ ക്ലിനിക്കുകൾ അടച്ചു.
യുവാവിെൻറ പിതാവ് ജോലി ചെയ്യുന്ന കൊപ്പം സഹകരണ ബാങ്കിെൻറ നടുവട്ടം ശാഖ ഉൾപ്പെടെ ഏഴ് ശാഖകളും അടച്ചു. ബാങ്ക് ജീവനക്കാർ ഞായറാഴ്ച കോവിഡ് ബാധിതനായ യുവാവിെൻറ അമ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു.
യുവാവുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ട പിതാവ്, സഹോദരി, സഹോദരിയുടെ ഭർത്താവ്, മക്കൾ, അമ്മയുടെ സഹോദരി, അടുത്ത സുഹൃത്ത്, വീട്ടിലെ സഹായി, അയൽ വീട്ടുകാർ, അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനത്തിെൻറ ഡ്രൈവർ, മുടിവെട്ടിയ ബാർബർ, ഭക്ഷണം എത്തിച്ച അയൽവാസി തുടങ്ങി 13 പേരെ കൂടുതൽ പരിശോധനക്കായി ആരോഗ്യവകുപ്പ് ഒറ്റപ്പാലത്തേക്ക് കൊണ്ടുപോയി.
വിളയൂർ കൂരാച്ചിപ്പടിയിലെ വിവിധ കടകളും ബാങ്കും യുവാവിെൻറ വീടും പെരിന്തൽമണ്ണ അഗ്നിശമന സേനയും ബാങ്കിെൻറ കൊപ്പം, നടുവട്ടം, തിരുവേഗപ്പുറ ശാഖകളും ഷൊർണൂർ അഗ്നിശമനസേനയും അണുവിമുക്തമാക്കി.
ഇയാളുടെ വീട്ടിൽ പല സമയങ്ങളിലായി വന്നുപോയ നൂറോളം പേരെ ക്വാറൻറീനിലാക്കിയിട്ടുണ്ട്. വീട്ടിലെത്തിയ വിളയൂർ പഞ്ചായത്തിലുള്ളവർക്ക് പുറമെ എടയൂർ, പുലാമന്തോൾ പഞ്ചായത്തുകളിലെ ബന്ധുക്കളും താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന പൊതുപ്രവർത്തകരും ക്വാറൻറീനിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.