കോഴിക്കോട് ദേശീയപാത നിര്‍മാണത്തിനിടെ കയര്‍ പൊട്ടി കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണു
text_fieldsകോഴിക്കോട്: ദേശീയപാത നിര്‍മാണത്തിനിടെ കയര്‍ പൊട്ടി കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം. കൊയിലാണ്ടിയില്‍ തിരുവങ്ങൂരിലാണ് അപകടമുണ്ടായത്. ക്രെയിനിൽ കോൺക്രീറ്റ് പാളി മുകളിലേക്ക് ഉയർത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇന്ന് ഉച്ചക്ക് 12.45ഓടെയായിരുന്നു അപകടം. കോൺക്രീറ്റ് പാളി താഴെ സർവീസ് റോഡിലേക്ക് വീണെങ്കിലും ആ നിമിഷങ്ങളിൽ വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാൽ ദുരന്തം ഒഴിവായി.
ഒന്നരമീറ്റര്‍ നീളവും വീതിയുമുള്ള കോണ്‍ക്രീറ്റ് സ്ലാബുകളാണ് ഉയരത്തിൽ മതിൽ പോലെ അടുക്കിവെക്കുന്നത്. നേരത്തെ ഇവിടെ ഇത്തരത്തിലെ മതില്‍ മുന്നോട്ട് തള്ളിവന്നിരുന്നു. തുടര്‍ന്ന് പൊളിച്ച് വീണ്ടും പണിയുകയായിരുന്നു
സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. സി.പി.എം പ്രവർത്തകരെത്തി സ്ഥലത്ത് കൊടി സ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

