മൂന്നു മാസത്തിനകം കെ.എസ്.ആർ.ടി.സി കെട്ടിടങ്ങളിലെ കടമുറികൾ വാടകക്ക് നൽകും -മന്ത്രി
text_fieldsപത്തനംതിട്ട: ടിക്കറ്റിതര വരുമാനം കൂട്ടി കെ.എസ്.ആർ.ടി.സിയെ ലാഭകരമാക്കാൻ എല്ലാ ശ്രമവും നടത്തുകയാണെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. മൂന്നു മാസത്തിനകം തടസ്സങ്ങളെല്ലാം നീക്കി കെ.എസ്.ആർ.ടി.സിയുടെ കെട്ടിടങ്ങളിലെ കടമുറികളെല്ലാം വാടകക്ക് കൊടുക്കും.
ഒമ്പതുകോടിയിലധികം രൂപയുടെ വരുമാനം നേടി കെ.എസ്.ആർ.ടി.സിയെ ലാഭകരമാക്കുമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ കെ.എസ്.ആർ.ടി.ഇ.എ സംസ്ഥാന ജനറൽ കൗൺസിലിന് ശേഷം ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു മാസത്തിനിെട സംസ്ഥാനത്തെ 93 ഡിപ്പോയില്‍ 70 - 75 ശതമാനം നഷ്ടമോ ലാഭമോ ഇല്ലാത്ത വിധത്തിൽ ആയിട്ടുണ്ട്. ജീവനക്കാരുടെ അശ്രാന്ത പരിശ്രമമാണ് ഇതിന് പിന്നിൽ. കെ.എസ്.ആർ.ടി.ഇ.എ സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു.

