Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപര്യടന വാഹനത്തിൽ...

പര്യടന വാഹനത്തിൽ വൈദ്യുതിത്തൂണും മരവും വീണു; റോ​ജി എം.​ജോ​ൺ രക്ഷപ്പെട്ടത് തലനാരിഴക്ക്​

text_fields
bookmark_border
പര്യടന വാഹനത്തിൽ വൈദ്യുതിത്തൂണും മരവും വീണു;  റോ​ജി എം.​ജോ​ൺ രക്ഷപ്പെട്ടത് തലനാരിഴക്ക്​
cancel

കാ​ല​ടി: അ​ങ്ക​മാ​ലി​യി​​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി റോ​ജി എം.​ജോ​ൺ എം.​എ​ൽ.​എ​യു​ടെ പ​ര്യ​ട​ന വാ​ഹ​ന​ങ്ങ​ൾ​ക്ക​ു​മീ​തെ വൈ​ദ്യു​തി പോ​സ്​​റ്റും മ​ര​വും വീ​ണു. സ്ഥാ​നാ​ർ​ഥി​യും സം​ഘ​വും ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്. എ​യ​ർ​പോ​ർ​ട്ട് മ​രോ​ട്ടി​ച്ചോ​ട് ക​നാ​ൽ ബ​ണ്ട് റോ​ഡി​ൽ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.

15ാം വാ​ർ​ഡി​ലെ ത​ല​ശ്ശേ​രി​യി​ൽ​നി​ന്ന് മ​റ്റൂ​ർ സെൻറ് ആ​ൻ​റ​ണീ​സ് പ​ള്ളി​യു​ടെ പി​ന്നി​ലെ സ്വീ​ക​ര​ണ സ്ഥ​ല​ത്തേ​ക്ക് പ​ര്യ​ട​ന വാ​ഹ​ന​വ്യൂ​ഹം നീ​ങ്ങു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റു​മു​ണ്ടാ​യി. കാ​റ്റി​ൽ മ​രം ക​ട​പു​ഴ​കി പൈ​ല​റ്റ് ജീ​പ്പി​ന് മു​ക​ളി​ലേ​ക്ക് വീ​ണു. ഇ​തോ​ടെ ക​നാ​ൽ ബ​ണ്ടി​ൽ​നി​ന്ന വൈ​ദ്യു​തി പോ​സ്​​റ്റും തൊ​ട്ടു​പി​ന്നാ​ലെ വ​ന്ന തു​റ​ന്ന ജീ​പ്പി​ന് മു​ക​ളി​ലേ​ക്ക് ചാ​രി.

സ്ഥാ​നാ​ർ​ഥി​യും വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എം.​പി. ആ​ൻ​റ​ണി, ജി​ല്ല പ​ഞ്ചാ​യ​ത്ത്​​ അം​ഗം അ​നി​മോ​ൾ ബേ​ബി എ​ന്നി​വ​ർ വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ താ​ഴെ​യി​റ​ങ്ങി. ഈ ​സ​മ​യം ത​ന്നെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. അ​ങ്ക​മാ​ലി​യി​ൽ​നി​ന്ന്​ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് മ​രം വെ​ട്ടി​മാ​റ്റി​യ​ത്. അ​ൽ​പ​സ​മ​യ​ത്തെ വി​ശ്ര​മ​ശേ​ഷം സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം തു​ട​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roji m johnudfassembly election 2021
Next Story