Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ആട്ടിയോടിക്കുന്നതിനുപകരം ജനാധിപത്യത്തിന്റെ ഭാഷയിൽ പ്രതികരിക്കാനേ അറിയൂ '; മഹാരാജാസ് സംഭവത്തിൽ പിണറായിക്ക് മറുപടിയുമായി മന്ത്രി റോജി എം.ജോൺ

text_fields
bookmark_border
ആട്ടിയോടിക്കുന്നതിനുപകരം ജനാധിപത്യത്തിന്റെ ഭാഷയിൽ പ്രതികരിക്കാനേ അറിയൂ ; മഹാരാജാസ് സംഭവത്തിൽ പിണറായിക്ക് മറുപടിയുമായി മന്ത്രി റോജി എം.ജോൺ
cancel

എറണാകുളം: മഹാരാജാസ് കോളജിൽ എസ്.എഫ്.ഐക്കാരെ വിമർശിച്ച സംഭവത്തിൽ പ്രതിപക്ഷനേതാവ് പിണറായി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി മന്ത്രി റോജി എം ജോൺ. പ്രതിപക്ഷ നേതാവിന്റെ മുൻകാല നിലപാടുകളും പ്രതിഷേധങ്ങളോടുള്ള സമീപനവും പരാമർശിച്ചാണ് പരിഹാസ രൂപേണ അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. പ്രതിഷേധക്കാരെ ആട്ടിയോടിക്കുന്നതിനുപകരം ജനാധിപത്യത്തിന്റെ ഭാഷയിൽ പ്രതികരിക്കാനാണ് തനിക്ക് അറിയാവുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നവകേരള സദസിനിടെ കരിങ്കൊടിയുമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ച സംഭവത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടി. രക്ഷാപ്രവർത്തനമെന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി രക്ഷാപ്രവർത്തിന്‍റെ പേരിൽ അക്രമത്തെ ന്യായീകരിച്ചിരുന്നു. പിണറായിപോലെ കറുത്ത വസ്ത്രങ്ങൾ വിലക്കേർപ്പെടുത്തണമായിരുന്നെന്നും അദ്ദേഹം പരിഹാസേന പറഞ്ഞു.

അദ്ദേഹം പങ്കുവെച്ച ഫേസ് ബുക്ക് കുറിപ്പ്

'അല്ലയോ പ്രതിപക്ഷ നേതാവേ… എന്റെ ഭാഗത്തും തെറ്റുണ്ട്. അങ്ങ് പറഞ്ഞത് പോലെ കടക്ക് പുറത്തെന്നോ, വീട്ടിൽ പോയി ചോദിക്കാനോ പറഞ്ഞ് പ്രതിഷേധക്കാരെ ആട്ടിവിട്ട് അങ്ങയെ പോലെ ഉന്നതമായ ‘ജനാധിപത്യബോധം’ ഞാനും കാണിക്കണമായിരുന്നു. അതല്ലെങ്കിൽ അങ്ങ് ചെയ്തത് പോലെ കയ്യിൽ ചെടിച്ചട്ടിയോ അല്ലെങ്കിൽ ഹെൽമറ്റോ കൊടുത്ത് കുറച്ച് ആളുകളെകൊണ്ട് ‘രക്ഷാപ്രവർത്തനം’ നടത്തിച്ച് അങ്ങയെപ്പോലെ തികഞ്ഞ ‘മനുഷ്യത്വം’ ഉയർത്തിപ്പിടിക്കണമായിരുന്നു. അതുമല്ലെങ്കിൽ അങ്ങ് ചെയ്തത് പോലെ കറുത്ത ബാനർ, കറുത്ത മാസ്ക്, കറുത്ത വസ്ത്രം തുടങ്ങിയവയ്ക്ക് പരിപാടിയിൽ നിരോധനം ഏർപ്പെടുത്തി അങ്ങയെപ്പോലെ പ്രതിഷേധക്കാരോട് ഐക്യപ്പെടണമായിരുന്നു. അങ്ങയുടെ സഹപ്രവർത്തകരെപ്പോലെ മുദ്രാവാക്യം വിളി കേട്ടാൽ കഴുത്തുളുക്കുന്ന പ്രശ്നം എനിക്കില്ല. എനിക്ക് ജനാധിപത്യത്തിന്റെ ഭാഷയെ വശമുള്ളൂ. അതെന്റെ കുറവാണെങ്കിൽ അതങ്ങനെ തന്നെ തുടരട്ടെ'

അതേസമയം, എറണാകുളം മഹാരാജാസ് കോളജിലെ ബിരുദദാന ചടങ്ങ് അലങ്കോലമാക്കിയവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെ തടഞ്ഞ എസ്എഫ്ഐ നടപടിക്ക് യാതൊരു ന്യായീകരണവുമില്ല. കുട്ടികളുടേയും അവരുടെ മാതാപിതാക്കളുടേയും എത്രയോ കാലത്തെ സ്വപ്നമാണ് മിനിറ്റുകൾ കൊണ്ട് എസ്എഫ്ഐ അലങ്കോലമാക്കിയത്. പരുപാടി അലങ്കോലപ്പെടുത്തിയതിന് എസ്എഫ്ഐ പൊതു സമൂഹത്തോടും വിദ്യാർഥികളോടും അവരുടെ കുടുംബത്തോടും മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Roji Slams Pinarayi Over SFI
Next Story