വേസ്റ്റല്ല ഈ ‘റോബു’
text_fieldsകോഴിക്കോട്: പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗിക്കാനും ജൈവ മാലിന്യം ബയോകേമ്പാ സ്റ്റാക്കാനും നമുക്കറിയാം. എന്നാൽ, ഇ-വേസ്റ്റുകൾ എന്തു ചെയ്യണമെന്ന് ആർക്കുമറിയി ല്ല.
ഡിജിറ്റൽ യുഗത്തിൽ ഇ-വേസ്റ്റുകൾ കുമിഞ്ഞുകൂടുകയാണ്. ഇൗ സാഹചര്യത്തെക്കൂടി അഭിമുഖീകരിക്കേണ്ടതുണ്ടെന്ന് ഒാർമിപ്പിച്ചുകൊണ്ട് മേഖല ശാസ്ത്ര കേന്ദ്രത്തിൽ ഒ രുക്കിയിരിക്കുകയാണ് ഇ-വേസ്റ്റ് േറാബോട്ടിനെ. ‘റോബു’വെന്ന് പേരിട്ട ഇൗ റോബോട്ട് മാതൃക പ്ലാനറ്റേറിയത്തിെൻറ പൂമുഖത്ത് ആളുകളെ വരവേൽക്കാനൊരുങ്ങി നിൽക്കുന്നുണ്ട്.
പ്ലാനറ്റേറിയത്തിൽ നിന്നും സമീപത്തെ വീടുകളിൽ നിന്നും ശേഖരിച്ച ഉപേക്ഷിക്കപ്പെട്ട ടി.വി, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവ ഉപയോഗിച്ചാണ് റോബുവിെൻറ നിർമാണം. ഹാർഡ് ഡിസ്കുകൾ കണ്ണുകളായും മൗസ് മൂക്കായും വെച്ചിരിക്കുന്നു. വായുടെ ഭാഗത്ത് കാമറയുണ്ട്. റോബുവിന് അടുത്തേക്ക് വരുന്നവരുടെ ദൃശ്യങ്ങൾ കാമറയിൽ പതിയും.
ഇൗ ദൃശ്യങ്ങൾ റോബുവിെൻറ നെഞ്ചിലുള്ള സ്ക്രീനിലൂടെ കാണാം. വരുന്നവർക്ക് റോബു സ്വയം പരിചയപ്പെടുത്തുകയും ചെയ്യും. മേഖല ശാസ്ത്രകേന്ദ്രത്തിലെ ഇന്നൊവേഷന് ഹബ് നടത്തുന്ന മലബാര്‍ ഇന്നൊവേഷന് ഫെസ്റ്റിവലിനോടനുബന്ധിച്ച് പ്ലാനറ്റേറിയത്തിലെ ടെക്നീഷ്യൻ കെ. അനിലനും ഇന്നൊവേഷന് ക്ലബിലെ അംഗങ്ങളും ചേര്‍ന്നാണ് റോബുവിനെ സൃഷ്ടിച്ചത്.
അഞ്ച് ദിവസമെടുത്താണ് പൂര്‍ത്തീകരിച്ചത്. ഇലക്ട്രോണിക് സാമഗ്രികള്‍ കേടായാല്‍ പലതിെൻറയും സ്പെയര്‍ പാര്‍ട്സ് വാങ്ങുമ്പോള്‍ സാധനത്തിെൻറ പകുതി വിലയാണ് ഈടാക്കുന്നത്. പലരും അത് നന്നാക്കുന്നതിനുള്ള പണച്ചെലവ് ഓര്‍ത്ത് കേടായവ ഉപേക്ഷിക്കും. ഇതാണ് ഇ-മാലിന്യം വർധിക്കുന്നതിനിടയാക്കുന്നത്.
ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ സ്പെയറിന് വില കുറച്ചാല്‍ ഒരു പരിധിവരെ ഇ- വേസ്റ്റുകള്‍ കുറക്കാന്‍ കഴിയുമെന്നും അനിലൻ പറയുന്നു. അതിന് കമ്പനികൾക്ക് പ്രചോദനമാകാൻ കൂടിയാണ് ഇ-വേസ്റ്റ് റോബോട്ടിനെ തയാറാക്കിയത്. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് ഒന്നുവരെ നടക്കുന്ന ഇന്നൊവേഷന് ഫെസ്റ്റിവലില്‍ മത്സരങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും മോടികൂട്ടാന്‍ റോബു മുന്നിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
