Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി​ദ്യാ​ര്‍ഥി​ക​ള്‍...

വി​ദ്യാ​ര്‍ഥി​ക​ള്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്തറോ​ബോ​ട്ട് കൗ​തു​ക​മാ​യി

text_fields
bookmark_border
കാ​ര​ക്കു​ന്ന് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്കൂ​ളി​ലെ അ​ട​ല്‍ ടി​ങ്ക​റി​ങ് ലാ​ബി​ല്‍ വി​ക​സി​പ്പി​ച്ച റോ​ബോ​ട്ട്
cancel
camera_alt

കാ​ര​ക്കു​ന്ന് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്കൂ​ളി​ലെ അ​ട​ല്‍ ടി​ങ്ക​റി​ങ് ലാ​ബി​ല്‍ വി​ക​സി​പ്പി​ച്ച റോ​ബോ​ട്ട്

മ​ഞ്ചേ​രി: സ്കൂ​ളി​ലെ സ​ര്‍ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്യാ​നാ​യി വി​ദ്യാ​ര്‍ഥി​ക​ള്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത റോ​ബോ​ട്ട് കൗ​തു​ക​മാ​യി. കാ​ര​ക്കു​ന്ന് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്കൂ​ളി​ലെ അ​ട​ല്‍ ടി​ങ്ക​റി​ങ് ലാ​ബി​ല്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത റോ​ബോ​ട്ട് ആ​ണ് താ​ര​മാ​യ​ത്.

വി​ത​ര​ണം ചെ​യ്യാ​നു​ള്ള സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​താ​ണ് റോ​ബോ​ട്ടി​ന്റെ ജോ​ലി. വേ​ദി​യി​ലു​ള്ള ആ​രെ​യും ത​ട്ടു​ക​യോ മു​ട്ടു​ക​യോ ചെ​യ്യാ​തെ കൃ​ത്യ​സ്ഥാ​ന​ത്ത് എ​ത്തി​ച്ചേ​രു​ന്ന റോ​ബോ​ട്ട് ത​ന്റെ മു​ന്നി​ലെ​ത്തു​ന്ന​വ​രോ​ട് ‘ഹൗ ​ആ​ര്‍ യു’ ​എ​ന്ന് കു​ശ​ലം ചോ​ദി​ക്കാ​നും മ​റ​ക്കി​ല്ല. റോ​ബോ​ട്ടി​നു ‘റോ​ബോ വെ​ര്‍ 0.1’ എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ബ്ലൂ​ടൂ​ത്ത് ഉ​പ​യോ​ഗി​ച്ച് നി​യ​ന്ത്രി​ക്കാ​വു​ന്ന ഈ ​യ​ന്ത്ര​മ​നു​ഷ്യ​ന് ഏ​ക​ദേ​ശം പ​ന്ത്ര​ണ്ടാ​യി​രം രൂ​പ ചെ​ല​വ് വ​ന്നു. വി​ദ്യാ​ര്‍ഥി​ക​ളും എ.​ടി.​എ​ല്‍ മെ​ന്റ​ര്‍ എം.​സി. നി​ഖി​ല്‍, സ്കൂ​ള്‍ എ.​ടി.​എ​ല്‍ ഇ​ന്‍ ചാ​ര്‍ജ് കെ.​ജി. പ്ര​ദീ​പ് എ​ന്നി​വ​രും അ​ട​ങ്ങു​ന്ന സം​ഘം ര​ണ്ടാ​ഴ്ച കൊ​ണ്ടാ​ണ് നി​ർ​മി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RobotstudentsKarakunnu
News Summary - Robot developed by students
Next Story