പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന മുൻ വികാരി റോബിൻെറ ഹരജി തള്ളി
text_fieldsകൊച്ചി: പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാൻ അനുമതി തേടി കൊട്ടിയൂർ പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ വികാരി റോബിൻ വടക്കുഞ്ചേരി നൽകിയ ഹരജി ഹൈകോടതി തള്ളി. 20 വർഷത്തെ കഠിനതടവിനും ഒരു ലക്ഷം രൂപ പിഴക്കും ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന റോബിൻ വിവാഹം രജിസ്റ്റർ ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയാണ് തള്ളിയത്.
ലൈംഗിക കുറ്റകൃത്യങ്ങളിൽ ഒത്തുതീർപ്പോ ദയാപരമായ സമീപനമോ സാധ്യമല്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്. തലശ്ശേരി പോക്സോ കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ ഹരജി ഡിവിഷൻ ബെഞ്ചിെൻറ പരിഗണനയിലാണ്.
െകാട്ടിയൂർ സെൻറ് സെബാസ്റ്റ്യൻ പള്ളി വികാരിയായിരിക്കെ 2016 േമയിൽ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. എന്നാൽ, പരസ്പര സമ്മതത്തോടെയാണ് ബന്ധപ്പെട്ടതെന്നാണ് ഹരജിയിൽ പറയുന്നത്. ഒന്നിച്ചുള്ള ജീവിതം ഇരുവരും ആഗ്രഹിച്ചതാണ്. കുഞ്ഞ് ജനിച്ചപ്പോൾ തന്നെ വിവാഹത്തിന് തയാറായതാണ്. വിചാരണ ഘട്ടത്തിലും പിതൃത്വം നിഷേധിച്ചിട്ടില്ല. എന്നാൽ, കുഞ്ഞ് ജനിച്ചതോടെ ബലാത്സംഗമാക്കി ചിത്രീകരിച്ച് മാധ്യമങ്ങളും അന്വേഷണ സംഘവും രംഗത്തുവന്നു. പെൺകുട്ടിയും ഹരജിക്കാരനും വിവാഹിതരല്ലെന്നും പിതാവെന്ന് പറയുന്നയാൾ ജയിലിലാണെന്നും ചൂണ്ടിക്കാട്ടി തലശ്ശേരി ശിശുക്ഷേമ സമിതി കുഞ്ഞിനെ നൽകിയില്ല.
അനാഥാലയത്തിലെത്തിക്കും മുമ്പ് മാതാപിതാക്കൾ കുഞ്ഞിെൻറ രക്ഷാകർതൃത്വത്തെക്കുറിച്ച് ഓർത്തിട്ടില്ലെന്ന് േപ്രാസിക്യൂഷൻ വാദിച്ചു. വിചാരണഘട്ടത്തിൽപോലും വിവാഹം കഴിക്കാനുള്ള താൽപര്യം ഹരജിക്കാരൻ പ്രകടിപ്പിച്ചിരുന്നില്ല. പിതൃത്വം തെളിയിച്ചത് ഡി.എൻ.എ പരിശോധനയിലൂടെയാണ്. വിവാഹത്തിെൻറ പേരിൽ ജാമ്യം ലഭ്യമാക്കാനുള്ള തന്ത്രമാണിതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
പ്രതിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിചാരണക്കോടതി കുറ്റവാളിയായി വിധിച്ചിരിക്കെ വിവാഹത്തിന് അനുമതി നൽകുന്നതും കുട്ടിയുടെ കസ്റ്റഡിക്ക് അവസരം നൽകുന്നതും വിവാഹത്തെ സാധൂകരിക്കലാകും -കോടതി ചൂണ്ടിക്കാട്ടി.

