Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട് കുത്തിത്തുറന്ന്...

വീട് കുത്തിത്തുറന്ന് 18 പവനും 12,500 രൂപയും കവർന്നു

text_fields
bookmark_border
കു​ട്ട​മ​ശ്ശേ​രി ചെ​ങ്ങ​നാ​ലി​ൽ മു​ഹ​മ്മ​ദ​ലി​യു​ടെ വീ​ടി​ന്‍റെ വാ​തി​ൽ മോ​ഷ്ടാ​ക്ക​ൾ ത​ക​ർ​ത്ത നി​ല​യി​ൽ
cancel
camera_alt

കു​ട്ട​മ​ശ്ശേ​രി ചെ​ങ്ങ​നാ​ലി​ൽ മു​ഹ​മ്മ​ദ​ലി​യു​ടെ വീ​ടി​ന്‍റെ വാ​തി​ൽ മോ​ഷ്ടാ​ക്ക​ൾ ത​ക​ർ​ത്ത നി​ല​യി​ൽ

ആ​ലു​വ: കു​ട്ട​മ​ശ്ശേ​രി​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച. കു​ട്ട​മ​ശ്ശേ​രി ചെ​ങ്ങ​നാ​ലി​ൽ മു​ഹ​മ്മ​ദ​ലി​യു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്നാ​ണ് 18 പ​വ​നും 12500 രൂ​പ​യും ക​വ​ർ​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം.

ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ വീ​ട് കു​ത്തി തു​റ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

വീ​ടി​ന്‍റെ പി​ന്നി​ലെ ഗ്രി​ല്ലും ക​ത​കും ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​ട​ന്ന​ത്. വൈ​കീ​ട്ടോ​ടെ വീ​ട്ടു​കാ​ർ മൂ​വാ​റ്റു​പു​ഴ​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ പോ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ തി​രി​ച്ചെ​ത്തു​മ്പോ​ഴാ​ണ് സം​ഭ​വ​മ​റി​ഞ്ഞ​ത്. സി.​സി.​ടി.​വി​യി​ൽ നി​ന്നാ​ണ് മോ​ഷ​ണ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്.

പ്ര​തി​യെ​ന്ന്​ സം​ശ​യി​ക്കു​ന്ന​യാ​ളു​ടെ സി.​സി.​ടി.​വി ദൃ​ശ്യം

ബൈ​ക്കി​ലെ​ത്തി​യ മോ​ഷ്ടാ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് ആ​ദ്യം മ​തി​ൽ ചാ​ടി ക​ട​ന്ന​ത്. വീ​ടി​ന​ക​ത്ത് ക​യ​റി​യ മോ​ഷ്ടാ​വ് അ​ല​മാ​ര​ക​ളും മേ​ശ​ക​ളു​മെ​ല്ലാം പ​ര​തി​യി​ട്ടു​ണ്ട്. ഒ​രു അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 18 പ​വ​ൻ സ്വ​ർ​ണ​വും മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 12500 രൂ​പ​യു​മാ​ണ്​ എ​ടു​ത്ത​ത്. ഇ​തി​ന് ശേ​ഷം 11.40 ഓ​ടെ ഇ​യാ​ൾ മ​തി​ൽ ചാ​ടി ക​ട​ന്ന് തി​രി​കെ പോ​യി. എ​ന്നാ​ൽ, 10 മി​നി​റ്റി​ന് ശേ​ഷം ഇ​യാ​ളും മ​റ്റൊ​രാ​ളും വീ​ണ്ടു​മെ​ത്തി സെ​റ്റ​പ്പ്​ ബോ​ക്സ് എ​ടു​ത്തു​കൊ​ണ്ടു പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

വീ​ട്ടി​ൽ ആ​രു​മി​ല്ലെ​ന്ന് അ​റി​ഞ്ഞാ​ണ് മോ​ഷ്ടാ​ക്ക​ൾ എ​ത്തി​യ​തെ​ന്ന് ക​രു​തു​ന്നു. എ​സ്.​പി ട്രെ​യി​നി അ​ഞ്ജ​ലി, ഡി​വൈ.​എ​സ്.​പി പ്ര​സാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aluvaCrime NewsroberryErnakulam News
News Summary - roberry- 18 Pawan and Rs 12,500 were stolen
Next Story