Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണ വ്യാപാരിയെ...

സ്വർണ വ്യാപാരിയെ ആക്രമിച്ച്​ മുഖംമൂടി സംഘം 68 ലക്ഷം കവർന്നു

text_fields
bookmark_border
Gang-Robbery
cancel

പാലക്കാട്​: കോയമ്പത്തൂർ ചാവടിയിൽ സ്വർണ വ്യാപാരിയെയും ഡ്രൈവറെയും കാർ തടഞ്ഞ്​ ആക്രമിച്ച്​ മുഖംമൂടി സംഘം 68 ലക് ഷം കവർന്നു. സംഭവത്തിൽ തമിഴ്​നാട്​ കെ.ജി ചാവടി പൊലീസ്​ കേസെടുത്തു. വാളയാറിനും ചാവടിക്കും ഇടയിൽ സംസ്ഥാനാതിർത്ത ിയിൽ വ്യാഴാഴ്​ച രാത്രി പത്തരയോടെയാണ്​ സംഭവം. പരിക്കേറ്റ സ്വർണ വ്യാപാരി ബിഹാർ സ്വദേശിയും പട്ടാമ്പിയിൽ സ്ഥിര താമസക്കാരനുമായ വിറ്റൽ സേട്ട്​ (36), കാർ ഡ്രൈവർ പട്ടാമ്പിയിലെ അൻവർ സാദത്ത്​ (30) എന്നിവരെ പാലക്കാട്​ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിറ്റൽ സേട്ടി​​െൻറ തലക്ക്​ സാരമായ പരിക്കുണ്ട്​. വ്യാപാര ആവശ്യത്തിന്​ രാവിലെ കോയമ്പത്തൂരിൽ പോയ ഇരുവരും വൈകീട്ട്​ പണവുമായി പട്ടാമ്പിയിലേക്ക്​ മടങ്ങവെയാണ്​ ആക്രമിക്കപ്പെട്ടത്​. മുഖംമറച്ച്​ കാറിലെത്തിയ നാലംഗ സംഘമാണ്​ അക്രമം നടത്തിയത്​. മുളക്​ സ്​പ്രേ മുഖത്തേക്ക്​ അടിക്കുകയും ഡ്രൈവറെ അടിച്ച്​ റോഡിലേക്ക്​ തള്ളിയിടുകയും ചെയ്​തു. വിറ്റൽ സേട്ടിനെ കാറിൽ കയറ്റി ഒന്നര കിലോമീറ്റർ അകലെ​ കൊണ്ടുപോയി. സർവിസ്​ റോഡിൽ ആളൊഴിഞ്ഞ ഭാഗത്തുവെച്ച്​ ഇയാളെ മർദിച്ച്​ തള്ളിയിടുകയും പണവും കാറുമായി കടന്നുകളയുകയുമായിരുന്നു.

15 മിനിറ്റിനുശേഷം വ്യാപാരിയെ ​തിരഞ്ഞ്​ എത്തിയ ഡ്രൈവറാണ്​ രക്​തം വാർന്നുകിടക്കുന്ന ഇയാളെ കണ്ടത്​. ഡ്രൈവർ വിവരമറിയിച്ചതിനെ തുടർന്ന്​ വാളയാർ പൊലീസും കഞ്ചിക്കോ​​െട്ട അഗ്​നിരക്ഷ സേനാംഗങ്ങളും സ്ഥലത്തെത്തി. ചാവടി പൊലീസും പിന്നാലെയെത്തി. അഗ്​നിരക്ഷ സേനയാണ്​ വ്യാപാരിയെയും ഡ്രൈവയെയും ജില്ല ആശുപത്രിയിൽ കൊണ്ടുവന്നത്​. സി.സി.ടി.വി പരിശോധിച്ച്​​ പ്രതികൾക്കായി തമിഴ്​നാട്​ പൊലീസ്​ വലവിരിച്ചിട്ടുണ്ട്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robbery
News Summary - robbery
Next Story