ഇതര സംസ്ഥാന തൊഴിലാളിയെ ട്രെയിനില്‍ കൊള്ളയടിച്ചു
text_fieldsപയ്യന്നൂര്‍: ഇതര സംസ്ഥാന തൊഴിലാളിയെ ട്രെയിനില്‍ കുടിവെള്ളം നല്‍കി മയക്കി കൊള്ളയടിച്ചു. ഉത്തര്‍പ്രദേശ് ഗൊരഖ്പൂര്‍ സ്വദേശി അനീഷ് മിത്രയാണ് ഓക്ക എക്സ്പ്രസില്‍ കൊള്ളയടിക്കപ്പെട്ടത്. ഉഡുപ്പിയില്‍നിന്ന് എറണാകുളത്തേക്ക് പോകാന്‍ ഓക്ക എക്സ്പ്രസില്‍ കയറിയ അനീഷ് മിത്രയെ മംഗളൂരുവിലത്തെിയപ്പോള്‍ ഹിന്ദി സംസാരിക്കുന്ന യുവാവ് പരിചയപ്പെട്ടുവത്രെ. ഇയാള്‍ സ്നേഹപൂര്‍വം നല്‍കിയ വെള്ളം കുടിച്ച ഉടന്‍ ബോധരഹിതനായതായി അനീഷ് പറയുന്നു.
ട്രെയിന്‍ പഴയങ്ങാടിയിലത്തെിയപ്പോള്‍ കമ്പാര്‍ട്മെന്‍റില്‍ ഉണ്ടായിരുന്ന സഹയാത്രികര്‍ അവശനിലയിലായ യുവാവിനെക്കുറിച്ച് സ്റ്റേഷന്‍ അധികൃതരെ അറിയിക്കുകയായിരുന്നു. സ്റ്റേഷന്‍ അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പഴയങ്ങാടി പൊലീസത്തെി ഇയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ സുഖം പ്രാപിച്ചതിനു ശേഷമാണ് ട്രെയിനില്‍ കൊള്ളയടിക്കപ്പെട്ട വിവരം പൊലീസിനോടും നാട്ടുകാരോടും ഇയാള്‍ പറഞ്ഞത്.
2350 രൂപയടങ്ങിയ പഴ്സ്, തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള ബാഗ്, മൊബൈല്‍ ഫോണ്‍ എന്നിവ നഷ്ടപ്പെട്ടതായി അനീഷ് പറഞ്ഞു. ഇയാളുടെ കൈയില്‍ ഭക്ഷണത്തിനുള്ള കാശുപോലുമില്ളെന്നറിഞ്ഞ മെഡിക്കല്‍ കോളജ് ജീവനക്കാരും നാട്ടുകാരും എറണാകുളത്തേക്കുള്ള യാത്രക്കുള്ള പണം സംഘടിപ്പിച്ചു നല്‍കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
