കവർച്ച: തലശ്ശേരിയിലെ ക്രിമിനൽ സംഘം പിടിയിൽ
text_fieldsകോഴിക്കോട്: കോഴിക്കോട് നഗരത്തിൽ കവര്‍ച്ച നടത്തിയ സംഭവത്തിൽ തലശ്ശേരിയില്‍ നിരവധി രാഷ്ട്രീയ സംഘര്‍ഷ കേസുകളിലുൾപ്പെട്ട മൂന്ന് പ്രതികള്‍ പിടിയില്‍. തലശ്ശേരി സി.ഒ.ടി. നസീര്‍ വധശ്രമ കേസിലടക്കം പ്രതികളായ പാറാല്‍ കല്ലില്‍താഴെ ജാനകി നിവാസില്‍ സുമേഷ് (31), കോടിയേരി മാളുകണ്ടിൻറവിെട ധനീഷ് (38), പാറാല്‍ സ്വദേശി സുജനേഷ് (31) എന്നിവരെയാണ് നടക്കാവ് എസ്ഐ എസ്. നിയാസും സംഘവും അറസ്റ്റ് ചെയ്തത്.
മൂന്നുപേര്‍ ഒളിവിലാണ്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ കോഴിക്കോട് നാലാം ഗേറ്റിന് സമീപം സ്വകാര്യ കമ്പനിയിലെ ജീവനക്കാരൻ കൂരാച്ചുണ്ട് സ്വദേശി വര്‍ഗീസിനെയാണ് സംഘം ആക്രമിച്ചത്. ഇയാളുടെ രണ്ടുപവന്‍ മാലയും 7000 രൂപയും മൊബൈല്‍ ഫോണും കവർന്ന പ്രതികൾ കാറിൽ രക്ഷപ്പെട്ടു. നടക്കാവ് പൊലീസില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് എസ്.ഐയും സംഘവും പരിശോധന നടത്തി.
സി.സി.ടി.വി കാമറയില്‍ സംഘം എത്തിയ കാര്‍ തിരിച്ചറിഞ്ഞു. കാറുടമയെ കണ്ടെത്തിയതോടെ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചു. ശനിയാഴ്ച തലശ്ശേരിയിലെത്തി പ്രതികെള കസ്റ്റഡിയിലെടുത്തു.

