മോഷണക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥനെ കുത്തി
text_fieldsകോട്ടയം: ഒളിവിലായിരുന്ന മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ സിവിൽ പൊലീസ് ഓഫിസർക്ക് കുത്തേറ്റു. കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സുനു ഗോപിയെയാണ് (37) പ്രതി കുത്തിപ്പരിക്കേൽപിച്ചത്.
സംഭവത്തിനുപിന്നാലെ സാഹസികമായി പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം പുല്ലരിക്കുന്ന് പാലക്കുഴിയിൽ അരുൺ ബാബുവിനെയാണ് (34) പിടികൂടിയത്. ഞായറാഴ്ച വൈകീട്ട് അഞ്ചിന് കോട്ടയം എസ്.എച്ച് മൗണ്ടിലായിരുന്നു സംഭവം.
രാത്രിയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. തലക്ക് പിൻവശത്തും താടിക്കും പരിക്കേറ്റ സുനു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

