വീട്ടമ്മയെ തലക്കടിച്ചു വീഴ്ത്തി പണവും ആഭരണവും കവർന്ന പ്രതി പിടിയിൽ
text_fieldsചേളന്നൂർ: വീട്ടമ്മയെ തലക്കടിച്ചു വീഴ്ത്തി പണവും ആഭരണവും കവർന്ന പ്രതി ഒഡിഷയിൽ പിടിയിൽ. കാക്കൂർ എസ്.െഎ കെ.കെ. ആഗേഷിെൻറ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ഒഡിഷയിലെ കുംഭപ്പട സ്വദേശി ടുനനായികിനെ (25) ചൊവ്വാഴ്ച രാത്രി പിടികൂടിയത്. ഒഡിഷയിലെ ജഗനാഥ് പ്രസാദ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അറസ്റ്റ്.
പ്രതിക്കൊപ്പം ചേളന്നൂരിൽ താമസിച്ച ഒഡിഷക്കാരനിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒഡിഷ പൊലീസിെൻറ സഹാത്തോടെയാണ് കേരള പൊലീസ് തിരച്ചിൽ നടത്തിയത്. പ്രതിയുടെ വിവാഹ നിശ്ചയം ജനുവരി 29ന് നടക്കാനിരിക്കെയാണ് പിടിയിലായത്. ചേളന്നൂർ മുതുവാട്ടുതാഴം കേനത്ത് കുഞ്ഞിമുഹമ്മദിെൻറ ഭാര്യ ഖദീജയെയാണ് കഴിഞ്ഞ ആഴ്ച തലക്കടിച്ച് വീഴ്ത്തി നാലുപവൻ സ്വർണവും 20,000 രൂപയും മൊബൈൽ ഫോണും കവർന്നത്.
ജോലിക്ക് വീട്ടിൽ വന്ന പരിചയത്തിലെത്തിയ യുവാവ് ഏറെ നേരം വീടിെൻറ മുൻഭാഗത്തിരുന്നശേഷം വീട്ടമ്മ വീടിനകത്തേക്ക് കയറവെ പിന്നാലെ എത്തി കഴുത്തിൽ മുറുക്കുകയും ആയുധമുപയോഗിച്ച് തലക്കടിച്ചു വീഴ്ത്തുകയുമായിരുന്നു. ബോധം കെട്ടുവീണ ഖദീജയുടെ ആഭരണവും അലമാരയിൽ സൂക്ഷിച്ച പണവും മൊബൈൽ േഫാണും കവർന്ന് രക്ഷപ്പെടുകയായിരുന്നു. സി.പി.ഒമാരായ പി.രാജേഷ്, എൻ. ഹരിദാസ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
