Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കള്ള് ഷാപ്പ് മാനേജറെ തലയ്ക്കടിച്ച് സ്വർണ്ണമാല കവർന്നു

text_fields
bookmark_border
Gang-Robbery
cancel

ചാലക്കുടി: കള്ള് ഷാപ്പ് മാനേജറെ തലയ്ക്കടിച്ച ശേഷം മോഷ്ടാക്കൾ സ്വർണ്ണമാല കവർന്നു. നെന്മണിക്കര കണ്ണത്ത് പറമ്പിൽ മനോജി(43)നാണ് തലക്കടിയേറ്റത്. പോട്ട നാട്ടുകുന്ന് ഭാഗത്തെ കള്ള് ഷാപ്പിൽ ഞായറാഴ്ച രാവിലെ 9.15ന് ആയിരുന്നു സംഭവം. കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. 

കള്ള് കുടിക്കാനെത്തിയ ഇവർ കുപ്പിയെടുത്ത് മനോജി​െൻറ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് കഴുത്തിലുണ്ടായിരുന്ന രണ്ടേ കാൽ പവൻ മാലയും പറിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. പരിക്കേറ്റ മനോജിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ ചാലക്കുടി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - robbery in chalakkudy
Next Story