കൊടുങ്ങല്ലൂരിൽ വീണ്ടും കവർച്ച
text_fieldsകൊടുങ്ങല്ലൂരിൽ മോഷണം നടന്ന പുല്ലൂറ്റ് കോഴിക്കടയിലെ
സ്റ്റീൽ വേൾഡ്
കൊടുങ്ങല്ലൂർ: മോഷ്ടാക്കളുടെ വിഹാരകേന്ദ്രമായ കൊടുങ്ങല്ലൂരിൽ വീണ്ടും മോഷണം. ഇത്തവണ പുല്ലൂറ്റ് കോഴിക്കടയിലെ വ്യാപാര സ്ഥാപനത്തിലാണ് മോഷ്ടാക്കൾ എത്തിയത്. സ്റ്റീൽ വേൾഡ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. ഓഫിസ് മുറിയിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 20,000 രൂപ നഷ്ടപ്പെട്ടതായി സ്ഥാപന ഉടമ നോർത്ത് പറവൂർ സ്വദേശി കരിയംപിള്ളി വീട്ടിൽ മുഹമ്മദലി പറഞ്ഞു.
ഓഫിസ് മുറിയുടെ ഷട്ടറിലെയും ചില്ല് വാതിലിലെയും പൂട്ടുകൾ തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്. സ്ഥാപനത്തിലെ സി.സി ടി.വി കാമറകൾ അഞ്ചെണ്ണം ദിശമാറ്റിയ നിലയിലാണ്. ചൊവ്വാഴ്ച രാവിലെ എട്ടോടെ സ്ഥാപനം തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരം ആദ്യമറിഞ്ഞത്.
കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്ധർ പരിശോധന നടത്തി. വ്യാപാര സ്ഥാപനങ്ങളും മറ്റും കേന്ദ്രീകരിച്ച് തുടർച്ചയായ മോഷണങ്ങാണ് കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധിയിൽ നടക്കുന്നത്. കൊടുങ്ങല്ലൂർ നഗരത്തിലും പരിസരങ്ങളിലുമാണ് മോഷ്ടാക്കൾ തമ്പടിച്ചിരിക്കുന്നത്. ഒരു ആഴ്ചക്കിടയിൽ നാലാം തവണയാണ് മോഷണം നടന്നത്. പൊലീസ് സംവിധാനത്തെ ഗൗനിക്കാതെയാണ് മോഷ്ടാക്കളുടെ വിഹാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

