Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാലംഗ കവർച്ച സംഘം...

നാലംഗ കവർച്ച സംഘം എ​ട്ടു വീ​ടു​ക​ളി​ൽ മോഷണം നടത്തി; ദൃശ്യങ്ങൾ സി.സി.ടി.വിയിൽ

text_fields
bookmark_border
നാലംഗ കവർച്ച സംഘം എ​ട്ടു വീ​ടു​ക​ളി​ൽ മോഷണം നടത്തി; ദൃശ്യങ്ങൾ സി.സി.ടി.വിയിൽ
cancel
camera_alt

മോഷ്​ടാക്കളുടെ ദൃശ്യം നിരീക്ഷണ കാമറയിൽ

കൊ​യി​ലാ​ണ്ടി: തി​രു​വ​ങ്ങൂ​രി​ൽ വീ​ടു​ക​ളി​ൽ ക​വ​ർ​ച്ച സം​ഘ​മെ​ത്തി. ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ച​യാ​ണ് നാ​ലു​പേ​ര​ട​ങ്ങി​യ സം​ഘം വീ​ടു​ക​ളി​ല്‍ മോ​ഷ​ണ​ത്തി​നെ​ത്തി​യ​ത്. പു​ള​ളാ​ട്ടി​ല്‍ അ​ഷ​റ​ഫി​‍െൻറ വീ​ട്ടി​ല്‍ നി​ന്ന് ര​ണ്ട​ര പ​വ​‍െൻറ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ളും മൂ​വാ​യി​രം രൂ​പ​യും ക​വ​ർ​ന്നു. തി​രു​വ​ങ്ങൂ​ർ വി​ല്ലേ​ജ് ഓ​ഫി​സി​ന​ടു​ത്തു​ള്ള എ​ട്ടു വീ​ടു​ക​ളി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്നു.

രാ​വി​ലെ വീ​ട്ടു​കാ​ർ എ​ഴു​ന്നേ​റ്റ​പ്പോ​ൾ അ​ടു​ക്ക​ള ഭാ​ഗ​ത്തെ വാ​തി​ല്‍ തു​റ​ന്നു​കി​ട​ക്കു​ക​യാ​യി​രു​ന്നു. ക​വ​ർ​ച്ച സം​ഘ​ത്തി​‍െൻറ ദൃ​ശ്യം വി​വി​ധ നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. വ​ലി​യ ക​വ​ർ​ച്ച സം​ഘ​ത്തി​‍െൻറ ഭാ​ഗ​മാ​ണ് ഇ​വ​രെ​ന്നു ക​രു​തു​ന്നു. വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വി​വി​ധ സ്‌​റ്റേ​ഷ​നു​ക​ളി​ലേ​ക്ക് കൈ​മാ​റി.

കാ​സ​ർ​കോ​ട്, ക​ണ്ണൂ​ര്‍, മ​ല​പ്പു​റം, പാ​ല​ക്കാ​ട് ഭാ​ഗ​ത്തെ വി​വി​ധ സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലും ഈ ​രീ​തി​യി​ലു​ള്ള സം​ഘം ക​വ​ര്‍ച്ച​ക്കെ​ത്തി​യി​ട്ടു​ണ്ടെ​ന്ന വി​വ​ര​മു​ണ്ട്. ഒ​രി​ട​ത്തെ മോ​ഷ​ണ​ത്തി​നു​ശേ​ഷം മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു മാ​റു​ക​യാ​ണു പ​തി​വ്. അ​ടു​ക്ക​ള വ​ഴി​യാ​ണ് അ​ക​ത്തു ക​ട​ക്കു​ക. പി​ന്‍ഭാ​ഗ​ത്തെ ഇ​രു​മ്പ് ഗ്രി​ല്‍ ത​ക​ര്‍ക്കാ​ന്‍ പ​റ്റാ​ത്ത​തു​കൊ​ണ്ടാ​ണ് മ​റ്റു വീ​ടു​ക​ളി​ലെ മോ​ഷ​ണ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​ത്. തി​രു​വ​ങ്ങൂ​ര്‍ ഭാ​ഗ​ത്ത് മാ​സ​ത്തി​നി​ടെ വേ​റെ​യും മോ​ഷ​ണ​ങ്ങ​ള്‍ ന​ട​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച തി​രു​വ​ങ്ങൂ​ർ അ​ങ്ങാ​ടി​യി​ലെ ര​ണ്ടു ക​ട​ക​ളി​ല്‍ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ക്ഷേ​ത്ര​ങ്ങ​ളി​ലെ ഭ​ണ്ഡാ​ര​വും ക​വ​ര്‍ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CCTVrobbers
News Summary - robbers scenes on CCTV
Next Story