Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചിയെ...

കൊച്ചിയെ കൊള്ളയടിക്കാൻ​ വിമാനത്തിലെത്തിയ കൊള്ളസംഘം വലയിൽ; അതിവേഗം കവർന്നത് ലക്ഷങ്ങൾ

text_fields
bookmark_border
kochi theft gang
cancel
camera_alt

കൊച്ചിയിലെ വീടുകളിൽ കവർച്ച നടത്തിയ ഉത്തരാഖണ്ഡ്​ സ്വദേശി മിന്‍റു വിശ്വാസ്, ഉത്തർ​പ്രദേശ്​ സ്വദേശികളായ ച​ന്ദ്രഭൻ, ഹരിചന്ദ്ര എന്നിവരെ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നപ്പോൾ

Listen to this Article

കൊച്ചി: കൊച്ചി നഗരത്തെ കൊള്ളയടിക്കാൻ ഉത്തരേന്ത്യയിൽനിന്ന്​ പറന്നിറങ്ങിയ കൊള്ളസംഘം പിടിയിൽ. കഴിഞ്ഞ 21 മുതൽ നഗരത്തിന്‍റെ വിവിധയിടങ്ങളിലെ ആറ്​ വീടുകൾ കൊള്ളയടിച്ച സംഘങ്ങൾ ലക്ഷക്കണക്കിന്​ ​രൂപയും സ്വർണവും മൊബൈൽ ഫോണുകളും കവർന്നത്​.

മൂന്ന്​ ദിവസത്തിനുള്ളിൽ നാല്​ പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ ആറ്​ വീടുകളാണ്​ മൂന്നംഗ സംഘം കൊള്ളയടിച്ചത്​. ഉത്തരാഖണ്ഡ്​ സ്വദേശി മിന്‍റു വിശ്വാസ്​ (47), ഉത്തർ​പ്രദേശ്​ സ്വദേശികളായ ഹരിചന്ദ്ര (33), ച​ന്ദ്രഭൻ (38) എന്നിവരാണ്​ പിടിയിലായത്​. പ്രതികളിൽ രണ്ടുപേർ ഡൽഹിയിൽനിന്നും മുംബൈയിൽനിന്നും വിമാനത്തിലാണ്​ കൊച്ചിയിലെത്തിയതെന്ന്​ പൊലീസ്​ കണ്ടെത്തി​.

കഴിഞ്ഞ 21ന്​ കൊച്ചിയിലെത്തിയ മിന്‍റു വിശ്വാസിന്‍റെ നേതൃത്വത്തിലാണ്​ സംഘം കവർച്ച ആസൂത്രണം ചെയ്തതെന്ന്​ പൊലീസ്​ പറഞ്ഞു​. ചുരുങ്ങിയ സമയം കൊണ്ടു കിട്ടാവുന്നത്ര സ്വർണവും പണവുമായി മടങ്ങുകയെന്നതായിരുന്നു ലക്ഷ്യം. പൂട്ടിക്കിടക്കുന്ന ആഡംബരവീടുകളാണ്​ സംഘം ലക്ഷ്യം വെച്ചത്​.

കൊച്ചിയിലെത്തിയ 21ന്​ തന്നെ കടവന്ത്ര ജവഹർ നഗറിലെ വീട്ടിൽകയറി എട്ടു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു. തൊട്ടടുത്ത ദിവസം എളമക്കര കീർത്തിനഗറിലാണ് മോഷണം നടത്തിയത്​. വീട്ടിൽനിന്ന്​ മൂന്ന്​ പവൻ സ്വർണാഭരണങ്ങളും 8500 രൂപയും കവർന്ന പുറത്തിറങ്ങിയത്​ പത്തുമിനിറ്റിനുള്ളിലാണ്​.


ഡോഗ്​ സ്​ക്വാഡിനെ ഉൾ​പ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ്​ രണ്ടിടത്തും കവർച്ച നടത്തിയത്​ ഒരേ സംഘമാണെന്ന്​ കണ്ടെത്തിയത്​. പൊലീസ്​ പ്രതികൾക്ക്​ വേണ്ടി അന്വേഷണം നടക്കുന്നതിനിടയിൽ തന്നെ കടവന്ത്ര പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ മറ്റൊരു വീട്ടിലും മോഷണം നടന്നു.

എളമക്കര മണിമല ക്രോസ് റോഡിലെ വീട്ടിൽനിന്നും ഒന്നരലക്ഷം രൂപ വില വരുന്ന വാച്ചും പാലാരിവട്ടം വീട്ടിൽനിന്ന്​ 35000 രൂപയും നോർത്ത്​ സ്​​റ്റേഷൻ പരിധിയിലെ ഒരു വീട്ടിലും ഇതിനിടയിൽ സംഘം മോഷണം നടത്തി.

ഇതോടെ കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തിൽ കടവന്ത്ര, എളമക്കര, നോർത്ത്, സെൻട്രൽ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപവത്​കരിക്കുകയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച്​ അന്വേഷണം ആരംഭിച്ചതോടെയാണ്​ സംഘം വലയിലായത്​.

സി.സി.ടി.വിയിൽനിന്നും ലഭിച്ച ചിത്രങ്ങളുമായി ജില്ലയിലെ മുഴുവൻ സ്റ്റേഷനിലെയും പൊലീസുകാരെ ഉപയോഗിച്ച് അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും ഹോട്ടലുകളിലും ലോഡ്ജുകളിലും നടത്തിയ റെയ്ഡിൽ പുലർച്ച രണ്ടുമണിയോടെ ഇവർ താമസിച്ചിരുന്ന ലോഡ്ജ് കണ്ടെത്തി. തുടർന്ന്​​ നോർത്ത്​ റെയിൽവേ സ്റ്റേഷനു സമീപം ഭക്ഷണം കഴിക്കാൻ വരുന്നതിനിടയിൽ പ്രതികളെ പിടികൂടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberykochi
News Summary - Robbers nabbed on flight to rob Kochi; Rapidly looted millions
Next Story