Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാവോവാദികള്‍ ചമഞ്ഞ്...

മാവോവാദികള്‍ ചമഞ്ഞ് വൃദ്ധ ദമ്പതികളെ കൊള്ളയടിച്ചു

text_fields
bookmark_border
മാവോവാദികള്‍ ചമഞ്ഞ് വൃദ്ധ ദമ്പതികളെ കൊള്ളയടിച്ചു
cancel

താമരശ്ശേരി: തോക്കുമായത്തെിയ രണ്ടു പേര്‍ മാവോവാദികള്‍ ചമഞ്ഞ് വൃദ്ധ ദമ്പതികളെ ഭീഷണിപ്പെടുത്തി എട്ടര പവന്‍ ആഭരണം കവര്‍ന്നു. കോടഞ്ചേരി പഞ്ചായത്തിലെ മുറംമ്പാത്തിയില്‍ വ്യാഴാഴ്ച രാത്രി ഒമ്പതോടെ പയ്യാനിക്കുഴിപ്പില്‍ അഗസ്റ്റിന്‍, ഭാര്യ ഗ്രേസി എന്നിവരെയാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നത്.

മാവോവാദികളാണെന്നും അരി വേണമെന്നും പറഞ്ഞാണ് ഇവര്‍ വീടിനുള്ളില്‍ പ്രവേശിച്ചത്. ആഭരണങ്ങള്‍ കൈക്കലാക്കിയശേഷം വൃദ്ധ ദമ്പതികളെ കെട്ടിയിട്ടാണ് മോഷ്ടാക്കള്‍ കടന്നത്. ഇവര്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. പിന്നീട് ഇവര്‍ ബഹളം വെച്ചതിനെതുടര്‍ന്നാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. കോടഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robber
News Summary - ROBBER
Next Story