Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘മാപ്പുനൽകുക..’;...

‘മാപ്പുനൽകുക..’; മോഷണമുതൽ കത്തിനൊപ്പം തിരികെ നൽകി കള്ളൻ

text_fields
bookmark_border
‘മാപ്പുനൽകുക..’; മോഷണമുതൽ കത്തിനൊപ്പം തിരികെ നൽകി കള്ളൻ
cancel

അ​മ്പ​ല​പ്പു​ഴ: ‘മാ​പ്പു​ന​ൽ​കു​ക...​നി​വൃ​ത്തി​കേ​ടു​കൊ​ണ്ട്​ സം​ഭ​വി​ച്ച​താ​ണ്. ഇ​നി ഇ​ങ്ങ​നെ ഒ​രു​കാ​ര്യം ചെ​യ്യി​ല്ല...’​ക​രു​മാ​ടി സ്വ​ദേ​ശി മ​ധു​കു​മാ​റി​​​​െൻറ വീ​ടി​​​​െൻറ ഗേ​റ്റി​ൽ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ക​ണ്ട ക​ത്തി​ലെ വ​രി​ക​ളാ​ണി​ത്. ഒ​പ്പം ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടി​ൽ​നി​ന്ന്​ മോ​ഷ​ണം​പോ​യ ഒ​ന്ന​ര പ​വ​​​​െൻറ ആ​ഭ​ര​ണ​ങ്ങ​ളു​മു​ണ്ട്. കു​റ്റ​ബോ​ധ​ത്താ​ൽ മോ​ഷ​ണ​മു​ത​ൽ തി​രി​കെ ന​ൽ​കി​യ അ​ജ്ഞാ​ത​നാ​യ മോ​ഷ്​​ടാ​വ്​ നാ​ട്ടി​ലെ താ​ര​മാ​യി. 

ചൊ​വ്വാ​ഴ്​​ച​യാ​ണ്​ ത​ക​ഴി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ സ്വ​ര​സു​ധ​യി​ൽ മ​ധു​കു​മാ​ർ കു​ടും​ബ​സ​മേ​തം ക​രു​വാ​റ്റ​യി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക്​ പോ​യ​ത്. വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത്​ പി​റ്റേ​ന്ന് തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ വീ​ടി​​​​െൻറ പി​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ പൊ​ളി​ഞ്ഞ​നി​ല​യി​ൽ ക​ണ്ടു. അ​ല​മാ​ര കു​ത്തി​ത്തു​റ​ന്ന് മ​ധു​കു​മാ​റി​​​​െൻറ ഭാ​ര്യ റീ​ന​യു​ടെ മോ​തി​ര​വും ക​മ്മ​ലും ലോ​ക്ക​റ്റു​മു​ൾ​പ്പെ​ടെ ഒ​ന്ന​ര പ​വ​നാ​ണ് മോ​ഷ്​​ടി​ച്ച​ത്. 

അ​മ്പ​ല​പ്പു​ഴ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രു​മെ​ത്തി തെ​ളി​വെ​ടു​പ്പും ന​ട​ത്തി. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​െ​ട​യാ​ണ് സ്വ​ർ​ണം ഒ​രു​ഗ്രാം​പോ​ലും കു​റ​വി​ല്ലാ​തെ പൊ​തി​ഞ്ഞ് ക​ള്ള​ൻ വീ​ട്ടു​മു​റ്റ​ത്തെ​ത്തി​ച്ച​ത്. ക​ള​വു​പോ​യ മു​ത​ൽ തി​രി​ച്ചു​കി​ട്ടി​യ സ​ന്തോ​ഷ​ത്തി​ൽ കു​ടും​ബം പ​രാ​തി പി​ൻ​വ​ലി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsrobbermalayalam newsConfessionSorry
News Summary - Robber Returns the Robered Item and Give a Sorry - Kerala News
Next Story