Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറോഡ് ടാറിങ്ങിന്​​...

റോഡ് ടാറിങ്ങിന്​​ ഷ്രഡഡ് പ്ലാസ്​റ്റിക് കർശനമാക്കി

text_fields
bookmark_border
Road-Tarring
cancel

കോ​ഴി​ക്കോ​ട്​: റോ​ഡ്​ ടാ​റി​ങ്ങി​ന്​ നി​ശ്ചി​ത ശ​ത​മാ​നം​ ഷ്ര​ഡ​ഡ്​ പ്ലാ​സ്​​റ്റി​ക്​ (പു​ന​രു​പ​യോ​ ഗി​ക്കാ​ൻ ക​ഴി​യാ​ത്ത പ്ലാ​സ്​​റ്റി​ക്​ പൊ​ടി​ച്ച​ത്) ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം ​ക​ർ ​ശ​ന​മാ​ക്കി. ഇ​ത്​ പ​രി​ശോ​ധി​ക്കാ​നും വി​ല​യി​രു​ത്താ​നും സം​സ്​​ഥാ​ന​ത​ല നി​രീ​ക്ഷ​ണ സ​മി​തി രൂ​പ​വ​ത ്​​ക​രി​ച്ചു. ഹ​രി​ത കേ​ര​ളം മി​ഷ​ൻ എ​ക്​​സി​ക്യൂ​ട്ടി​വ്​ വൈ​സ്​ ചെ​യ​ർ​പേ​ഴ്​​സ​ൻ ഡോ. ​ടി.​എ​ൻ. സീ​മ അ​ധ്യ ​ക്ഷ​യും ധ​ന​കാ​ര്യ വ​കു​പ്പ്​ ഡ​യ​റ​ക്​​ട​ർ, പ​ഞ്ചാ​യ​ത്ത്​ വ​കു​പ്പ്​ ഡ​യ​റ​ക്​​ട​ർ, പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പ്​ റോ​ഡ്​​സ്​ വി​ഭാ​ഗം ചീ​ഫ്​ എ​ൻ​ജി​നീ​യ​ർ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്​ ചീ​ഫ്​ എ​ൻ​ജി​നീ​യ​ർ, ശു​ചി​ത്വ മി​ഷ​ൻ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ, ക്ലീ​ൻ കേ​ര​ള ക​മ്പ​നി ലി​മി​റ്റ​ഡ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യി ഏ​ഴം​ഗം സ​മി​തി​യാ​ണ്​ രൂ​പ​വ​ത്​​ക​രി​ച്ച​ത്.

ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പി​​െൻറ​യും റോ​ഡു​ക​ൾ ടാ​ർ ചെ​യ്യു​േ​മ്പാ​ൾ നി​ശ്ചി​ത ശ​ത​മാ​നം​ ഷ്ര​ഡ​ഡ്​ പ്ലാ​സ്​​റ്റി​ക്​ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടോ​ എ​ന്ന്​​ പ​രി​ശോ​ധി​ച്ച്​ ഉ​റ​പ്പാ​ക്കു​ക​യാ​ണ്​ സ​മി​തി​യു​ടെ ചു​മ​ത​ല. ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ൾ ഒാ​രോ വ​ർ​ഷ​വും ഏ​റ്റെ​ടു​ക്കു​ന്ന റോ​ഡ്​ പ്ര​വൃ​ത്തി​ക​ളി​ൽ 25 ശ​ത​മാ​ന​വും പൊ​തു​മ​രാ​മ​ത്ത്​ ​പ്ര​വൃ​ത്തി​ക​ളി​ൽ 10 ശ​ത​മാ​ന​വും ഷ്ര​ഡ​ഡ്​ പ്ലാ​സ്​​റ്റി​ക് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ്​ നി​ല​വി​ലെ നി​ർ​ദേ​ശം. പു​ന​രു​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത പ്ലാ​സ്​​റ്റി​ക്​​ ടാ​റി​നൊ​പ്പം ചേ​ർ​ത്ത്​ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന രം​ഗ​ത്ത്​ വി​പ്ല​വം സൃ​ഷ്​​ടി​ക്കാ​നാ​വു​മെ​ന്ന്​ ക്ലീ​ൻ കേ​ര​ള ക​മ്പ​നി ലി​മി​റ്റ​ഡ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ പി. ​കേ​ശ​വ​ൻ നാ​യ​ർ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.

റോ​ഡ്​ ടാ​റി​ങ്ങി​ന്​ ഉ​പ​യോ​ഗി​ക്കാ​ൻ കോ​ർ​പ​റേ​ഷ​നു​ക​ൾ, മു​നി​സി​പ്പാ​ലി​റ്റി​ക​ൾ, ബ്ലോ​ക്ക്​​ പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വ​ക്ക്​ കീ​ഴി​ലെ 116 യൂ​നി​റ്റു​ക​ളി​ലാ​യി ഇ​തി​ന​കം 637.78 മെ​ട്രി​ക്​ ട​ൺ ഷ്ര​ഡ​ഡ്​ പ്ലാ​സ്​​റ്റി​ക്കാ​ണ്​ ഉ​ൽ​പാ​ദി​പ്പി​ച്ച​ത്. ഇ​തി​ൽ 193.6 മെ​ട്രി​ക്​ ട​ൺ പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പി​​െൻറ​യും 284.85 ട​ൺ ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും റോ​ഡ്​ നി​ർ​മാ​ണ​ത്തി​ന്​ കൈ​മാ​റി. പൊ​തു​മ​രാ​മ​ത്ത്​ വി​ഭാ​ഗം 193.6ഉം ​ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ൾ 712.38ഉം ​കി​ലോ​മീ​റ്റ​ർ റോ​ഡ്​​ ഇ​തി​ന​കം പ്ലാ​സ്​​റ്റി​ക്​​ ഉ​പ​യോ​ഗി​ച്ച്​ ടാ​ർ ചെ​യ്​​ത​താ​യി പി. ​കേ​ശ​വ​ൻ നാ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ നാ​ലു​വീ​ത​വും ​മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും ബ്ലോ​ക്ക്​​ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഒ​ന്നു​വീ​ത​വും ഉ​ൾ​പ്പെ​ടെ സം​സ്​​ഥാ​ന​ത്ത്​ 263 ഷ്ര​ഡ​ഡ്​ പ്ലാ​സ്​​റ്റി​ക്​ ഉ​ൽ​പാ​ദ​ക യൂ​നി​റ്റു​ക​ൾ നി​ർ​മി​ക്കാ​നാ​ണ്​ ക്ലീ​ൻ കേ​ര​ള ക​മ്പ​നി തീ​രു​മാ​നി​ച്ച​ത്. പ്ലാ​സ്​​റ്റി​ക്​ ഉ​പ​യോ​ഗി​ച്ച്​ ടാ​ർ ചെ​യ്യു​ന്ന റോ​ഡു​ക​ൾ മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​ർ​ഷം​വ​രെ കൂ​ടു​ത​ൽ ഇൗ​ടു​നി​ൽ​ക്കു​മെ​ന്നാ​ണ്​ വി​ദ​ഗ്​​ധ സ​മി​തി ക​ണ്ടെ​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsRoad TarringShredded Plastics
News Summary - Road Tarring Shredded Plastics -Kerala News
Next Story