Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയന്ത്രണംവിട്ട റോഡ് റോളർ വീട്ടിലേക്കും കടയിലേക്കും ഇടിച്ചു കയറി

text_fields
bookmark_border
തയ്യൽ കടയുടമയായ സ്ത്രീക്ക് പരിക്ക്
നിയന്ത്രണംവിട്ട റോഡ് റോളർ വീട്ടിലേക്കും കടയിലേക്കും ഇടിച്ചു കയറി
cancel

കഴക്കൂട്ടം: നിയന്ത്രണംവിട്ട റോഡ് റോളർ വീട്ടുചുമരിലും തൊട്ടടുത്ത തയ്യൽക്കടയിലേക്കും ഇടിച്ചു കയറി. തിരുവനന്തപുരം ചെമ്പഴന്തി അണിയൂരിലാണ് സംഭവം. തയ്യൽ കടയുടമ തങ്കമണിക്ക് (53) അപകടത്തിൽ പരിക്കേറ്റു.

തലക്ക് പരിക്കേറ്റ തങ്കമണിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് സ്വദേശിയുടെ റോളറാണ് നിയന്ത്രണംവിട്ട് ഇടിച്ച് കയറിയത്.

ചെമ്പഴന്തിയിൽ ജോലി കഴിഞ്ഞ് വെഞ്ഞാറമൂട്ടിലേക്ക് പോകവെയാണ് വാഹനം നിയന്ത്രണംവിട്ട് റോഡിന് ഇടതു വശത്തുള്ള ബിജുവിന്‍റെ വീട്ടിലേക്ക് ഇടിച്ച് കയറിയത്.

റോളർ ഉടമക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story