Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുഴഞ്ഞുവീണ ഡ്രൈവറുടെ...

കുഴഞ്ഞുവീണ ഡ്രൈവറുടെ ദേഹത്ത്​ റോഡ്​ റോളർ കയറിയിറങ്ങി ദാരുണാന്ത്യം

text_fields
bookmark_border
കുഴഞ്ഞുവീണ ഡ്രൈവറുടെ ദേഹത്ത്​ റോഡ്​ റോളർ കയറിയിറങ്ങി ദാരുണാന്ത്യം
cancel

അ​ടി​മാ​ലി: ഓടിക്കുന്നതിനിടെ റോഡ്​ റോളറിൽനിന്ന്​ കുഴഞ്ഞുവീണ ഡ്രൈവറുടെ ദേഹത്ത്​ അതേവാഹനം കയറിയിറങ്ങി ദാരുണാന്ത്യം. ദേ​വി​കു​ളം പൂ​ക്കൊ​ടി​യി​ൽ മ​ണി​ക്കു​ട്ട​നാ​ണ്​ (29) മ​രി​ച്ച​ത്. റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കെ കു​ഴ​ഞ്ഞു​വീ​ഴുകയായിരുന്നു.

വൈ​കീ​ട്ട്​ മൂ​ന്നോ​ടെ​യാ​ണ്​ സം​ഭ​വം. ബൈ​സ​ൺ​വാ​ലി​യെ​യും ഗ്യാ​പ് റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​െൻറ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്​ സം​ഭ​വം. നി​ല​ത്തു​വീ​ണ മ​ണി​ക്കു​ട്ട​െൻറ ശ​രീ​ര​ത്ത് റോ​ള​ർ ഉ​രു​ണ്ടു​ക​യ​റി​യ​താ​യാ​ണ് വി​വ​രം.

ഉ​ട​ൻ അ​ടി​മാ​ലി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ദീ​ര്‍ഘ​നാ​ളാ​യി അ​പ​സ്മാ​ര​ത്തി​ന്​ ചി​കി​ത്സ ന​ട​ത്തി​വ​രു​ക​യാ​യി​രു​െ​ന്ന​ന്ന്​ പ​റ​യു​​ന്നു. മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

പി​താ​വ്​: വ​ർ​ഗീ​സ്. മാ​താ​വ്​: ശാ​ന്തി. സ​ഹോ​ദ​രി: സു​ശീ​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adimaliIdukki Newsroad rollerKerala News
Next Story