Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റോഡ് പൊളിക്കാന്‍ ഇനി മുതല്‍ അനുമതിയില്ലെന്ന് എറണാകുളം കലക്ടര്‍
text_fieldsbookmark_border
കാക്കനാട്: പൈപ്പ് ലൈനുകളും കേബിളുകളും മറ്റും സ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റി, ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി. മുതലായവക്ക് റോഡ് വെട്ടിപൊളിക്കാനുള്ള അനുമതി ഇനി മുതല്‍ നല്‍കില്ലെന്ന് എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള. ജില്ലാ വികസന സമിതി യോഗത്തിലാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്.
വകുപ്പുകള്‍ പൊതുമരാമത്ത് സെക്രട്ടറി മുഖാന്തിരം സര്‍ക്കാര്‍ തലത്തില്‍ അനുമതി നേടണം. വകുപ്പുകൾ അനുമതി വാങ്ങിയല്ല റോഡ് പൊളിച്ചതെന്ന കാരണത്താല്‍ പൊതുമരാമത്ത് വകുപ്പ് റോഡ് പൂര്‍വസ്ഥിതിയിലാക്കാറില്ലെന്ന വ്യാപക പരാതിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
