Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയപാതയിലെ...

ദേശീയപാതയിലെ കുഴിയടക്കലിൽ വീഴ്ച; 40 ഇടത്ത് വീണ്ടും കുഴിയടക്കാൻ നിർദേശം ​നൽകി ദേശീയപാത അതോറിറ്റി

text_fields
bookmark_border
ദേശീയപാതയിലെ കുഴിയടക്കലിൽ വീഴ്ച; 40 ഇടത്ത് വീണ്ടും കുഴിയടക്കാൻ നിർദേശം ​നൽകി ദേശീയപാത അതോറിറ്റി
cancel

കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ കുഴിയടക്കലിൽ കരാർ കമ്പനിക്ക് വീഴ്ച. പാതയിൽ 40 സ്ഥലങ്ങളിൽ കുഴിയടച്ചതിൽ വീഴ്ചസംഭവിച്ചുവെന്നാണ് റിപ്പോർട്ട്. ഈ സ്ഥലങ്ങളും വീണ്ടും കുഴിയടക്കണമെന്ന് ദേശീയപാത അതോറിറ്റി കരാർ കമ്പനിക്ക് നിർദേശം നൽകി. ഇതുസംബന്ധിച്ച റിപ്പോർട്ട് തൃശൂർ കലക്ടർ ഹൈകോടതിയിൽ സമർപ്പിച്ചു.

കരാർ കമ്പനിയുടെ കൈവശം റോഡിൽ അറ്റകുറ്റപണി നടത്താൻ ആവശ്യത്തിന് യന്ത്രങ്ങളുണ്ടായിരുന്നില്ലെന്നും വീഴ്ചപ്പറ്റിയെന്നുമാണ് കലക്ടറുടെ റിപ്പോർട്ട്. മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയിലെ കുഴികൾ അശാസ്ത്രീയമായി അടക്കുന്നതിൽ അടിയന്തരമായി ഹൈകോടതി ഇടപെട്ടിരുന്നു. ദേശീയപാതയിലെ കുഴികളിൽ പാക്കറ്റിലാക്കിയ ടാർ മിക്സിട്ട് കൈക്കോട്ട് ഉപയോഗിച്ച് ഉറപ്പിക്കുകയാണെന്ന മാധ്യമങ്ങളിലെ വാർത്തയുടെ അടിസ്ഥാനത്തിലാണ്​ അവധി ദിവസമായിരുന്നിട്ടും ജസ്റ്റിസ്​ ദേവൻ രാമചന്ദ്രന്‍റെ ഇടപെടലുണ്ടായത്​.

കുഴികളടക്കുന്ന നടപടികൾ പരിശോധിച്ച് റിപ്പോർട്ട്​ നൽകാൻ എറണാകുളം, തൃശൂർ ജില്ല കലക്ടർമാർക്ക്​ കോടതി അടിയന്തര നിർദേശം നൽകിയിരുന്നു. ഇതിലാണ് ഇപ്പോൾ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highway
News Summary - Road maintaince issue in edapally-Mannuthi highway
Next Story