Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതകര്‍ന്ന റോഡുകളുടെ...

തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് 4500 കോടി

text_fields
bookmark_border
തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് 4500 കോടി
cancel

തിരുവനന്തപുരം: തര്‍ന്നുകിടക്കുന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് 4500 കോടിയുടെ പ്രവൃത്തികള്‍ പരിഗണനയിലാണെന്ന് മന്ത്രി ജി. സുധാകരന്‍ നിയമസഭയില്‍ അറിയിച്ചു. മഴക്കാലത്ത് തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 152.7 കോടിയുടെ ഭരണാനുമതി നല്‍കി. ഒക്ടോബറില്‍ തന്നെ 2235 ജോലികള്‍ പൂര്‍ത്തിയാക്കും. ആവശ്യമെങ്കില്‍ ഇതിന് കൂടുതല്‍ പണം ലഭ്യമാക്കുമെന്നും മോന്‍സ് ജോസഫിന്‍െറ ശ്രദ്ധക്ഷണിക്കലിന് രേഖാമൂലം മറുപടി നല്‍കി. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി ഈ മാസം പൂര്‍ത്തിയാക്കും. കൂത്താട്ടുകുളം-മൂവാറ്റുപുഴ ഭാഗം പൂര്‍ത്തിയാകാന്‍ 2017 സെപ്റ്റംബറാകും. റോഡുകള്‍ ഇഷ്ടം പോലെ വെട്ടിപ്പൊളിക്കാന്‍ അനുവദിക്കില്ല. മരാമത്ത് മാന്വലും സാമ്പത്തികമര്യാദയും പാലിക്കണം.

ആലപ്പുഴയിലെ യൂഡിസ്മാറ്റ് പദ്ധതിയില്‍ തിരുവല്ല, അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളില്‍ 1500 കോടിയുടെ റോഡുകള്‍ ജല അതോറിറ്റി വെട്ടിപ്പൊളിച്ചു. ഇത്തരം തകര്‍ച്ചക്ക് ഉദ്യോഗസ്ഥരും കരാറുകാരും നഷ്ടപരിഹാരം നല്‍കുംവിധം ചട്ടങ്ങള്‍ പരിഷ്കരിക്കണം. നിയമം ലംഘിച്ച് സാമ്പത്തികനഷ്ടം വരുത്തി റോഡ് തകര്‍ത്ത് പൈപ്പിടാന്‍  ഒരു വകുപ്പും തീരുമാനിച്ചിട്ടില്ളെന്നും മന്ത്രി പറഞ്ഞു.

ദുരന്തപ്രതിരോധ ഫണ്ടിലെ 175 കോടിയില്‍ 57 കോടി രൂപ വരള്‍ച്ചആശ്വാസ പ്രവര്‍ത്തനത്തിനായി മാറ്റിവെച്ചിട്ടുണ്ടെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ജോര്‍ജ് എം. തോമസിന്‍െറ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കി. കുടിവെള്ളക്ഷാമം അടക്കം നേരിടാന്‍ ഇത് വിനിയോഗിക്കും. കാലവര്‍ഷം കുറഞ്ഞെങ്കിലും തുലാവര്‍ഷം നന്നായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ ഹരിത കേരളം പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road kerala
News Summary - road kerala
Next Story